“ഞാൻ അതു മറന്നു, വിലാസിനി ഇരിക്ക്, ഞാൻ ചായ എടുക്കട്ടേ.”
എങ്ങനെ എങ്കിലും അവിടെ നിന്നു കയ്ച്ചൽ ആവാൻ ഉള്ള ധൃതിയിൽ സുഹറത്ത അത് പറഞ്ഞു അകത്തേക്കു പോയി.
“സുഹറ ഞാൻ സഹായിക്കാം.”
അത് പറഞ്ഞു സുഹറന്റെ പിറകെ വിലാസിനിയും അകത്തേക്കു പോയി.
അകത്തു അടുക്കളയിൽ.
സുഹറത്ത ഒരു പത്രത്തിൽ അടുപ്പു കത്തിച്ചു വെള്ളം ചൂട് ആകാൻ വെച്ചു പിറകിൽ വിലാസിനി നിന്നിട്ടും അവളോട് ഒന്നും സുഹറത്ത ചോദിച്ചില്ല.
വിലാസിനി സുഹറയോട് ചോദിച്ചു.
“സുഹറന്റെ മരുമകൾ ഇല്ലേ ഇവിടെ.”
“ഇല്ല, അവൾ കുറച്ചു ദിവസം അവളുടെ വീട്ടിൽ നില്കാൻ പോയി.”
സുഹറ ചായ ഉണ്ടാകുന്ന തിരക്കിൽ പറഞ്ഞു.
“സുഹറക് നമ്മുടെ കൂടെ പഠിച്ചവരുമായി ഇപ്പൊ ബന്ധം വല്ലതും, ഉണ്ടോ. ഒന്നു രണ്ട് പേരെ ഞാൻ അമ്പലത്തിൽ വെച്ചു കണ്ടിരുന്നു. എല്ലാവരും ഒരുപ്പാട് മാറി ല്ലെ.”
വിലാസിനി ചോദിച്ചു.
“ആ ഈ അടുത്ത ഭാഗത്തേക് കെട്ടിച്ചയച്ചവരെ ഓക്കേ ഏതെങ്കിലും കല്യാണത്തിന് പോവുമ്പോൾ കാണും. പിന്നെ സ്കൂളിൽ വിലാസിനിയെ പോലുള്ള ചിലർ അല്ലെ തുടർന്നു പഠിക്കുകയും പുറത്ത് പോവുകയും ഒക്കെ ചെയ്തിട്ടൊള്ളു. ഞങ്ങൾ ഇവിടെ ഇങ്ങനെ ആരെ എങ്കിലും കല്യാണം കഴിച്ചു, ഈ അടുക്കളക്കുള്ളിൽ കാലം കഴിക്കല്ലേ,”
സുഹറത്ത ചെറുതായി ചിരിച്ചു കൊണ്ട് പറഞ്ഞു.
“മ്മ്, പണ്ട് സുഹറന്റെ -യും കൂട്ടുകാരികളുടെയും കൂടെ കൂട്ട് കൂടാൻ ഒക്കെ എനിക്ക് വലിയ താല്പര്യമായിരുന്നു. പക്ഷേ നിങ്ങള് എന്നെ നിങ്ങള്ടെ കൂട്ടത്തിൽ കൂടിയില്ല. എനിക്ക് അതിൽ ഇത്തിരി പരിഭവം ഉണ്ട് ട്ടോ”.
വിലാസിനി ചിരിച്ചു കൊണ്ട് പരിഭവം പറഞ്ഞു.