“വേണ്ട ഉമ്മ, അവർ വീട്ടിൽ നിന്നും പുറപ്പെട്ടു കഴിഞ്ഞ് . ഇപ്പൊ എത്തും,ഞാൻ ഉമ്മാനോട് പറയാൻ കാത്ത് ഇരുന്നതായിരുന്നു.”
“അത് ശെരി എല്ലാം പറഞ്ഞു set ആക്കിയിട്ട?. എന്തായാലും ശെരി.എന്ന പോവുമ്പോൾ ഉപ്പാനോട് കൂടി ഒന്ന് പറഞ്ഞേക്ക്. ”
സുഹറത്ത പറഞ്ഞു.
“ശരി ഉമ്മ”.
സഹല ചിരിച്ചു കൊണ്ട് അടുക്കളയിൽ നിന്നും റൂമിലോട്ടു പോയി.
സലീംക്ക ഭക്ഷണം കഴിച്ചു ഉമ്മറത്തു ചെന്നിരുന്നു.
പ്രഭാത ചെര്യകൾ എല്ലാം താളം തെറ്റിയതിനാൽ അന്ന് കൃഷി സ്ഥലത്ത് പോവാനും പണി എടുക്കാനും അയാൾക് മടുപ്പ് തോന്നി
“സലീംക്ക,,. സലീംക്ക”
സുഹറത്ത ഇക്കനെ വിളിച്ചു കൊണ്ട് ഉമ്മറത്തേക് വന്നു.
“പിന്നെയ് സഹല ഇന്നു അവള്ടെ വീട്ടിൽ പോവണ്ണത്ര.”
“എന്താ പെട്ടന്ന് ”
അയാൾ ചോദിച്ചു.
“അത് പിന്നെ, കുട്യോൾക് ഓക്കേ സ്കൂൾ പൂട്ടി ഇരിക്കുകയല്ലേ, അവള്ടെ താത്തമാർ എല്ലാവരും വരുന്നുണ്ട് .കുറച്ചു ദിവസം വീട്ടിൽ പോയി നിൽക്കട്ടെ എന്ന് ചോദിച്ചു.”
“മ്മ് “.
അയാൾ ഒന്ന് മൂളി.
“പിന്നെ ഞാൻ ഒരു കാര്യം പറയാൻ ആണ് വന്നത് പക്ഷേങ്കിൽ എന്താപത് ഞാൻ മറന്നും പോയി.”
അവൾ ചിന്തിച്ചു കൊണ്ട് പുറത്തേക് നോക്കി.
അപ്പോൾ പടിക്കൽ, ഒരു ഓട്ടോറിക്ഷ വന്ന് നിന്നു. അതിൽ നിന്നും സഹലന്റെ പെങ്ങളും കുട്ടികളും ഇറങ്ങി വന്നു.
“എന്തൊക്കെ ഉണ്ട് അമ്മായി വിശേഷം ,”.
എന്ന് ചോദിച്ചു കൊണ്ട് അവർ വീട്ടിലേക്ക് കയറി വന്നു.
“ആ വാടി, കയറി ഇരിക്, എന്താ നല്ല വിശേഷം തന്നെ.”
സുഹറത്ത മറുപടി പറഞ്ഞു
“ഇക്കാക്ക വന്നിട്ടു ഞങ്ങടെ വീട്ടിലേക് ഒന്നും ഇറങ്ങീല്ലല്ലോ, എന്തൊക്കെ ഉണ്ട് വിശേഷം.”