The Visual
Author : Padmarajan | www.kkstories.com
കുറച്ചു വർഷങ്ങൾക്ക് മുന്നേ ഡിസംബറിലെ ഒരു കൊടും തണുപ്പുള്ള രാത്രി.
സമയം 9 മണി കഴിഞ്ഞ നേരം.
നെല്ലിയാമ്പതിയിലെ പഴയ ഒരു ബംഗ്ലാവ്.
ബംഗ്ലാവിലെ പഴയ മോഡൽ മഞ്ഞ വെളിച്ചമുള്ള ബൾബുകളുടെ പ്രകാശം നിറഞ്ഞ വിശാലമായ നടുമുറിയുടെ ഒരു വശത്ത് ഗൗരവത്തോടെ ഇരിക്കുന്ന ജോണി ജോസഫിനെ നോക്കി ലീന പറഞ്ഞു!!
“ഈ പയ്യൻ കൊള്ളാം”
തന്റെ കയ്യിലുള്ള പത്തോളം ഫോട്ടോകളിൽ നിന്ന് അതി സുന്ദരനും നല്ല ആരോഗ്യവുമുള്ള പയ്യന്റെ ഫോട്ടോ എടുത്തു ലീന ജോണി ജോസഫിന് നേരെ നീട്ടി.
ലീന, 90 കളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്ന നായിക.
ഗ്ലാമർ വേഷങ്ങളിലും ക്യാരക്ടർ വേഷങ്ങളിലും ഒരേ പോലെ തിളങ്ങിയ നടി. ഇപ്പോൾ 40 കളിലേക്ക് കടക്കുമ്പോഴേക്കും ശരീരം സ്ത്രീ സൗന്ദര്യത്തിന്റെ ഏറ്റവും തുടിപ്പാർന്ന അവസ്ഥയിൽ തന്നെ നിറഞ്ഞു നിൽക്കുന്നു.
ലീന തിരഞ്ഞെടുത്ത ഫോട്ടോ ജോണി ജോസഫ് നോക്കി, ശേഷം തൃപ്തിയോടെ തല കുലുക്കി.
പയ്യൻ പണ്ട് ബാലതാരമായി ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, അത് കൊണ്ട് ഒരു പുതുമുഖത്തിന് വേണ്ട ട്രെയിനിംഗ് ഒന്നും കൊടുക്കേണ്ട.
18 വയസ്സിലും ഒരു ബോഡി ബിൽഡറുടെ ശരീരം. ലീനയെ ആകര്ഷിച്ചതും അത് തന്നെ ആകും എന്നുറപ്പാണ്.
ജോർജ് പതുക്കെ ഫോട്ടോ ബാലഗോപാലിന് നേരെ നീട്ടി.
ബാലഗോപാൽ – സുഹൃത്തുക്കളും സഹപ്രവർത്തകരും ബാലു എന്നും ആരാധകർ സ്നേഹത്തോടെ ബാലേട്ടൻ എന്നും വിളിക്കുന്ന സൂപ്പർ സ്റ്റാർ ബാലഗോപാൽ.
പിറകിൽ ജനാലയോട് ചേർന്ന് ചാരി നിൽക്കുന്ന സന്തത സഹചാരിയായ അന്തോണി.