എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Posted by

“”…അല്ല… അറിയാമ്പാടില്ലാഞ്ഞിട്ട് ചോദിയ്ക്കുവാ, ഞങ്ങളൊരുമിച്ചു
ജീവിക്കണംന്ന് ചേച്ചിയ്ക്കെന്താത്ര നിർബന്ധം..?? സത്യമ്പറ, ചെറിയമ്മയെന്തേലും കമ്മീഷൻതന്നിട്ടുണ്ടോ..??”””_ മുഖത്തുനോക്കിത്തന്നെ ചോദിച്ചു…

സിദ്ധൂനോടാ കളി…
എന്നാലാ ചോദ്യംകേട്ടതും ചേച്ചിയുടെമുഖംമാറി…

“”…ദേ… ഒന്നങ്ങടു വിട്ടുതന്നാലുണ്ടല്ലോ… കമ്മീഷൻമേടിച്ചുപോലും..!!
നിങ്ങടുള്ളിലുള്ള ഇഷ്ടമെനിയ്ക്കറിയാവുന്നോണ്ട്.. ഈസ്നേഹം പരസ്പരംപ്രകടിപ്പിച്ചു ജീവിയ്ക്കാന്തുടങ്ങിയാ നിങ്ങടെലൈഫെന്തു രസായ്രിയ്‌ക്കോന്ന് ബോധ്യമുള്ളോണ്ട്… അതോണ്ടാ ഞാനിത്രേംകിടന്ന് തൊള്ളയിട്ടേ… അല്ലാതാരുടേംകയ്യീന്ന് കമ്മീഷൻമേടിച്ച് നിങ്ങടെ രണ്ടിനേമൊന്നിപ്പിയ്ക്കാൻ നീയൊക്കെന്റാരാ..?? അത്രയ്ക്കും ദാരിദ്ര്യോന്നും ആരതിയ്ക്കില്ല..!!”””_ ചേച്ചിയുടെ മുഖമൊക്കെ ദേഷ്യംകൊണ്ട് ചുവന്നപ്പോൾ ഞാനുമാകെ വല്ലാതായി…

അങ്ങിറങ്ങിപ്പോയാലോന്നു കരുതുമ്പോഴാ ചേച്ചി സ്വരംതാഴ്ത്തി തുടർന്നത്;

“”…എന്റെപിള്ളേരേ… നിങ്ങളിവിടെവന്നിട്ടിത്രേം ദിവസമല്ലേആയുള്ളൂ… അപ്പോഴേക്കും നിങ്ങടെയീ അടീമ്പിടീം ചിരീംകളീമൊക്കെ ഞങ്ങളെത്രത്തോളം ആസ്വദിച്ചൂന്നറിയാവോ..?? നിങ്ങളുപോലും ആസ്വദിച്ചില്ലേ..?? അപ്പോപ്പിന്നെ ഇതിങ്ങനെ ജീവിതകാലമ്മൊത്തം
ആസ്വദിയ്ക്കാൻ പറ്റിയാലോ..?? അതിലുംവല്യൊരു ഭാഗ്യമുണ്ടോ..??
ഈച്ചെറിയൊരു ഈഗോപ്രശ്നംകാണിച്ച് ഇതുതല്ലിപ്പിരിച്ചാൽ ഈ അടിച്ചുപൊളിയാ നിങ്ങൾക്ക് മിസ്സാവാമ്പോണേ… അതോർത്തോരണ്ടാളും..!!”””

Leave a Reply

Your email address will not be published. Required fields are marked *