എന്റെ ഡോക്ടറൂട്ടി 25
Ente Docterootty Part 25 | Author : Arjun Dev | Previous Parts
“”…അഹ്.! ഇതാര് ചേച്ചിയോ..?? ചേച്ചിയെപ്പൊ വന്നൂ..??”””_ ചമ്മിനാറി പട്ടിത്തീട്ടത്തിൽ ചവിട്ടിനിന്നിട്ടും ഗൗരവംമാറാതെ ഞാൻതിരക്കി…
ശേഷം കയ്യിലിരുന്ന കുഞ്ഞിനോടായി;
“”…തക്കുടൂ… നോക്കിയേ… ഇതാരാവന്നേന്ന്..??
കുഞ്ഞൂന്റമ്മയാ… മോൻചെല്ല്..!!”””_ ന്ന് പറഞ്ഞിട്ട് കുഞ്ഞിനെ ഞാൻ ചേച്ചിയ്ക്കുനേരേ നീട്ടുവേംചെയ്തു…
അപ്പോഴും വല്ലാത്തൊരുഭാവത്തോടെ എന്റെ മുഖത്തേയ്ക്കുനോക്കി ചേച്ചിയവനെ വാങ്ങുമ്പോൾ പിന്നിൽനിന്നും ചിരിയമർത്താൻ കഷ്ടപ്പെടുകയായ്രുന്നൂ മീനാക്ഷി…
“”…ആഹാ.! നീ തീറ്റയൊക്കെ കഴിഞ്ഞിറങ്ങിയാ..?? ആം.! പിന്നെ ചേച്ചിയോടുപറഞ്ഞാ എറച്ചിചുട്ടുതരും…
ഞാൻ കഴിച്ചിരുന്നു, ഉഫ്.! എന്താടേസ്റ്റെന്നറിയോ..??”””_ ഇവടൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ മീനാക്ഷിയോടു തെറിച്ചശേഷം ഞാൻ തിരിഞ്ഞു ചേച്ചിയെനോക്കി;
“”…പിന്നെ ചേച്ചീ… തക്കുടൂന്
വെശക്കുന്നോന്നൊരു സംശയോണ്ട്… സമയത്തിനെന്തേലും കൊടുത്തേക്കണേ..!!”””_ ന്നൂടെ കൂട്ടിച്ചേർത്തുകൊണ്ട്
പയ്യെ മുങ്ങാൻ തുടങ്ങുമ്പോഴും ചേച്ചി തെറിപറയാതിരുന്നതിലുള്ള ആശ്വാസമായ്രുന്നു മനസ്സിൽ…
“”…മ്മ്മ്.! ഇത്രേങ്കാലം
ഒരുകോഴിയെ
സഹിച്ചാമതിയായ്രുന്നു…
ഇതിപ്പൊ പോന്നേക്കുവാ അടുത്തത്… പോരാത്തേന് അവനുകൂട്ടായൊരു കുട്ടിക്കോഴീം…
അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ, ഇക്കണ്ട കോഴികളെല്ലാങ്കൂടി വന്നിങ്ങനെ ഒത്തുകൂടാൻ ഇതെന്താ കോഴിക്കൂടാ..??”””_
ആരേയും മൈൻഡാക്കാതെ വീട്ടിലേയ്ക്കു വെച്ചുനടക്കുമ്പോഴാണ്
പിന്നിൽനിന്നും ചേച്ചിയുടെയാ ഡയലോഗ്കേട്ടത്…