മഹേഷ് വീടിനുള്ളിൽ കയറി ഒരു ലുങ്കിയും ടി ഷർട്ടും എടുത്തിട്ടു. നേരം ഇരുട്ടിയിരുന്നു. ഒന്നു കുളിക്കണം കുളത്തിലെ കുട്ടികൾ പോയെന്ന് തോന്നുന്നു. അയാൾ തോർത്തും സോപ്പും എടുത്തു കൊണ്ട് വീട് പൂട്ടിയിറങ്ങി.
റബ്ബർ തോട്ടത്തിൽ കണ്ട വഴിയിലൂടെ നടന്നു. മൊബൈലിലെ ടോർച്ചു കത്തിച്ചു കൊണ്ട് സൂക്ഷിച്ചു നടന്നു കുളത്തിന്റെ അടുത്തെത്തി. പഴയ രീതിയിൽ ഉള്ള ഒരു വാതിലും രണ്ട് വശത്തേക്ക് ഭിത്തിയും കാണുമാറായി. മഹേഷ് അങ്ങോട്ട് ചെന്നു നോക്കി, കുളത്തിന്റെ വാതിൽ തുറന്നു കിടന്നു. മുൻപത്തെ ഉടമസ്ഥരുടെ വീട്ടിലെ സ്ത്രീകളും ഈ കുളം ഉപയോഗിച്ചിരുന്നെന്ന് തോന്നി.
കുളത്തിലേക്ക് നയിക്കുന്ന പടികൾ, കുറച്ചു ഭാഗത്ത് ഓടിട്ട മേൽക്കൂര ബാക്കിയുണ്ട്. അവിടെ ഒരു തടി ബെഞ്ച് കിടന്നിരുന്നു. മഹേഷ് ടി ഷർട്ട് ഊരി ബെഞ്ചിൽ വെച്ചു. തോർത്ത് ഉടുത്തു കൊണ്ട് ലുങ്കിയും ജട്ടിയും ഊരി വെച്ചു വെള്ളത്തിനടുത്തേക്ക് ചെന്നു. നല്ല ആഴമുണ്ടെന്ന് തോന്നുന്നു, അയാൾ പടികളിറങ്ങി. വെള്ളത്തിന് തണുപ്പ് തോന്നിയില്ല. അയാൾ വെള്ളത്തിലിറങ്ങി നീന്തി, ഒന്ന് മുങ്ങി നിവർന്ന് കരയ്ക്ക് കയറി. നീന്തൽ കഴിഞ്ഞപ്പോൾ അയാൾക്ക് ഒരു ഉത്സാഹം തോന്നി.
ശരീരത്തിൽ തെറിച്ചു നിൽക്കുന്ന മസിലുകളിലൂടെ വെള്ളം ചാലുകളായി ഒഴുകി.മഹേഷ് ബഞ്ചിൽ ഇരുന്ന സോപ്പ് എടുത്തു കൊണ്ട് വെള്ളത്തിനടുത്തേക്ക് നടന്നു. കുളത്തിൽ ആമ്പൽ മൊട്ടുകൾ തല നീട്ടി നിൽകുന്നു, കുളത്തിന്റെ വശങ്ങൾ ഇടിഞ്ഞ ഒരു ഭാഗത്ത് കൂറ്റൻ ഒരു മരം നിന്നിരുന്നു, മരത്തിന്റെ വേരുകൾ കൈകൾ പോലെ കുളത്തിലേക്ക് ഇറങ്ങി കിടന്നു. പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ട് മഹേഷ് തിരിഞ്ഞു നോക്കി. കുളത്തിലേക്കുള്ള വാതിൽ കടന്ന് ഒരു പെൺകുട്ടി,