സിദ്ധു : നീ വിട്ടോ ടാ ഞങ്ങള് ഇണ്ട് ഇവടെ
ആദി : ആരാ ഇത്രക്ക് ചൊറ
സിദ്ധു : അതൊന്നൂല്ല
ഞാൻ : ഞാൻ, എന്റെ ഭാര്യ എന്റെ ഭാര്യടെ വീട്ട്കാര്
മൊഖത്ത് ചിരി വരുത്തി ഞാൻ ആദിയോട് പറഞ്ഞു…
സിദ്ധു : രാമാ മതി
ആദി : അതേ ഞാൻ ഒന്ന് മാംസ്സിനെ ( Dr ജോൺ ) കണ്ടിട്ട് വരാ
സിദ്ധു : ഉം പോ
എനിക്ക് ആകെ പ്രാന്ത് പിടിച്ച് പോയി….
എന്തിനാ ദൈവമേ ഇങ്ങനെ ഒരു ജീവിതം…
തല പൊക്കിയതും ഞാൻ കാണുന്നത് ആ പൊലയാടി പോലീസ്സുകാരി അങ്ങോട്ട് വരുന്നതാ…
അവളെ കൊല്ലാൻ എന്റെ മനസ്സ് പറഞ്ഞോണ്ടിരുന്നു…
സിദ്ധു : രാമാ വേണ്ട
അവൾ അടുത്തേക്ക് അടുത്തേക്ക് എത്തിയതും ഞാൻ അവന്റെ കൈ വിട്ട് എണീറ്റ് പോയി
ഞാൻ : എന്താ,
വൃന്ദ : 🙄 മാറി നിക്കടാ 😏
ഞാൻ : നിങ്ങള് ഓർത്ത് വച്ചോ എന്നെങ്കിലും നിങ്ങക്ക് ഇതേ പോലെ ഒരു അവസ്ഥ വരും… അന്ന് അറിയും ചെയ്യാത്ത തെറ്റിന് ഒരാള് അനുഭവിക്കുന്ന pressure എന്താന്ന് നിങ്ങളോട് ഞാൻ പറഞ്ഞതാ പലവട്ടം അവൻ കത്തും എഴുതി വച്ചിട്ട് പോയതാന്ന്, ഞാൻ നിങ്ങളെ വെറുതെ വിടില്ല
വൃന്ദ : മാറി നിന്നോ അല്ലേ ജോലി തടസ്സം ചെയ്തു പറഞ്ഞ് പിടിച്ച് അകത്ത് തൂക്കി ഇടും
സിദ്ധു : മാഡം ആ പറഞ്ഞത് തെറ്റാ ഇവടെ നിങ്ങക്ക് വേണ്ട ഒരു ജോലിയും ഇല്ല പിന്നേ അവൻ ആ തെണ്ടിയെ പിടിച്ച് കൊണ്ട് പോയതിന് തെളിവ് ഒണ്ടോ ഇല്ലല്ലോ നമ്മക്കും rules ഒക്കെ അറിയാ സാറേ… 😏
വൃന്ദ : ടാ ടാ വീട്ട്കാർടെ പൈസക്ക് തിന്ന് കൊഴുത്ത നിന്റെ ഒക്കെ നാക്ക് വലിച്ച് വെളിയിൽ ഇടാൻ അറിയാതെ അല്ല എനിക്ക് അയാളെ കാണണം
സിദ്ധു : എല്ലാരും വീട്ട്കാർടെ പൈസക്ക് തന്നാ തിന്നുന്നെ അല്ലാതെ കൈക്കൂലി വാങ്ങി ചെയ്യാത്ത തെറ്റിന് ഒരാളെ frame ചെയ്യുന്നതിലും അന്തസ്സ് ഇണ്ട് ഇതിന്…