അമ്മ : ഏഹ്
ഞാൻ : സിദ്ധു മിനിങ്ങാന്ന് രാത്രി പറഞ്ഞെ ഉള്ളു ഇന്ദ്രൻ ഇന്ദു അമ്മായി നിന്നെ നോക്കുന്നു ഒരു പൊടിക്ക് അടങ്ങ് ന്ന് കുട്ടൂനെ പിടിച്ച് അലക്കിവിട്ടെന്ന്
അമ്മ : അയ്യോ അവന്റെ കണ്ണീന്ന് ഒന്നും പോവില്ല എന്ത് ചെക്കനാ ഇത് 😡 😂
ഞാൻ : 😁എനിക്ക് ഒറപ്പാ അവന്റെ ഒരു വേലയും നടക്കില്ല
അമ്മ : അങ്ങനെ അല്ല ടാ ഇപ്പൊ ഒള്ള പിള്ളേർ അല്ലേ അവരെ കുറ്റം പറയാൻ പറ്റില്ല
ഞാൻ : ആരാ ഈ പറയണേ 😏 കോട്ടയത്തെ അമ്മ ഇവടെ ഇള്ള അച്ഛനെ സെറ്റാക്കി
അമ്മ : പോടാ വാങ്ങും നീ
ഇച്ചു : രാമേട്ടന്റെ ലവ് മാരേജ് അല്ലേ ചേച്ചി
അമ്മ : അയ്യോ അത് വൻ പണി ആയിരുന്നു ഒന്നും പറയണ്ട…
ഞാൻ : ഏഹ്
അമ്മ : കൃഷ്ണടെ അച്ഛൻ വൻ പ്രശ്നം ആയിരുന്നു അനിയന് കെട്ടിച്ച് കൊടുക്കില്ല അവളെ എന്ന് പറഞ്ഞിട്ട്
ഞാൻ : എന്നിട്ട് 😁
അമ്മ : എന്നിട്ട് എന്താ അയാള് അവക്ക് കല്യാണം നോക്കി തൊടങ്ങി
ഞാൻ : അയ്യോ
അമ്മ : അനിയൻ ഇവടെ കെടന്ന് ഒച്ച ബഹളം കടലി ചാടി ചാവും എന്നായി അവസാനം
ഞാൻ : അയ്യയ്യോ 😳
അമ്മ : പിന്നെ എന്താ ദാസേട്ടനും അനിയനും കൂടെ പോയി വിളിച്ചോണ്ട് വന്നു നാറണ്ട എന്ന് വച്ച് അയാള് കെട്ടിച്ച് കൊടുത്തു അയാള് ഒരു വാക്ക് പറഞ്ഞു എന്നിട്ട്
ഞാൻ : എന്താ അത്
അമ്മ : നശിച്ച് പോവാൻ ആണേ തൊലഞ്ഞ് പോ മോളെ അച്ഛൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാന്ന്
ഞാൻ : കള്ള കെളവൻ 😏
അമ്മ : അതിന്റെ വാശി ആണ് ചെറിയച്ഛന്റെ ഈ വളർച്ച ആ ഒറ്റ construction എടുത്ത് കുടുംബത്തിലെ ചെറിയച്ഛൻ കൊടുത്ത ഏതോ സ്വത്ത് വച്ചിട്ട്
ഞാൻ : അതായത് രഘുരാമൻ അച്ഛച്ചൻ