പപ്പ : എനിക്ക് ഒരു കാര്യം അറിയണം
ഞാൻ : എന്താ ചോദിക്ക് എന്നിട്ട് വേഗം പോ 🙏
പപ്പ : ഇന്നലെ അമ്മ പറഞ്ഞത് നീ കൂടെ അറിഞ്ഞിട്ടാണോ എന്ന്
ഞാൻ : ആദ്യത്തെ കാര്യം അമ്മ അല്ല ആന്റി അതായത് നിന്റെ അച്ഛന്റെ ex കൂട്ട്കാരന്റെ i repeat ex കൂട്ടുകാരന്റെ ഭാര്യ അത്ര മതി
പപ്പ : ശിവാ വേണ്ടാ
ഞാൻ : അമ്മ പറഞ്ഞത് ഞാൻ കൂടെ അറിഞിട്ടാ എനിക്ക് പറയാൻ ഉള്ളത് തന്നെ ആണ് അമ്മ പറഞ്ഞത് ഇന്ദ്രനെ നീ തൂക്കിക്കൊല്ലാനുള്ള ഓഡർ കൊണ്ട് വരാതെ ഒരു ബന്ധവും നീയുമായിട്ട് ഇല്ല 👀
പപ്പ : 😣
ഞാൻ : കരയാൻ പോവാ വീട്ടി പോയി കരഞ്ഞോ
പപ്പ : എനിക്കറിയാ ഇത്ര ഒക്കെ പറയുന്നുണ്ടെങ്കിലും എന്നെ നിനക്ക് ഇഷ്ട്ടാ 😊
ഞാൻ : അൺ 😡 😣.. ശേ…ഒന്ന് പോ പ്ലീസ്
പപ്പ : എന്റെ ലൈഫാ എനിക്ക് അങ്ങനെ പോവാൻ പറ്റില്ല
ഞാൻ : വെറുതെ
പപ്പ : ദേ 😡
ഞാൻ : എടി നിനക്ക് മാത്രമല്ല സങ്കടം നീ കാരണം വീട്ടിലെ കാരണവർ ആയ എന്റെ അച്ഛൻ ഉത്സവത്തിന് എല്ലാരും കാണാത്ത പോലെ ഒളിഞ്ഞ് നടക്കുന്നത് ഞാൻ കണ്ടതാ എന്നെപ്പോലെ അറിയോ, നാണം ഇല്ലല്ലോ വീണ്ടും വലിഞ്ഞ് കേറി വരാൻ… സിദ്ധു അടക്കം എല്ലാരും അച്ഛനെ വലിച്ച് കീറി എന്നിട്ടും ഇപ്പഴും ആ ആള് നിന്റെ അച്ഛനോട് കടുത്ത് വല്ലതും പറഞ്ഞോ ഇല്ലല്ലോ അതാണ് മര്യാദ
പപ്പ : എന്താ ഇപ്പൊ പറഞ്ഞ് വരണേ
ഞാൻ : പോയിത്താ
പപ്പ : എനിക്ക് ഇങ്ങനെ ഒക്കെ കേക്കുമ്പോ നല്ല സങ്കടം തോന്നുന്നുണ്ട്
ഞാൻ : ക്ഷമിക്ക് എനിക്ക് ഇങ്ങനെ പറയാൻ അറിയൂ ദേ ഞാൻ ഒരു കാര്യം പറയാ നീ എന്റെ ജീവിതം നാശമാക്കി അത് സാരൂല്ല ഞാൻ വിട്ടു, പവിക്ക് നല്ല ആലോചന വന്ന് നിക്കാ നിങ്ങള് കുടുംബത്തോടെ അത് ഇല്ലാതാക്കരുത്