ഞാൻ : നിന്റെ test എന്നാ
ഉണ്ണി : മറ്റന്നാ കാലത്ത്
ഞാൻ : ഇടി വരാതെ നോക്ക് കേട്ടല്ലോ അല്ലേ നെറ്റിയി ഒട്ടിച്ച് തരും
ഉണ്ണി : നിങ്ങക്ക് എങ്ങനെ ലൈസൻസ് കിട്ടിയത്
ഞാൻ : ഞാൻ പഠിച്ചത്
ഉണ്ണി : അയിന് ചെന്നൈയ്ല് ബസ്സ് ഇണ്ടാ
ഞാൻ : ആഹ് ഇണ്ട്
ഉണ്ണി : സത്യം പറ നിങ്ങള് പൈസ കൊടുത്ത് വാങ്ങിയതല്ലേ
ഞാൻ : പോടാ ഊളെ 😏
.
.
.
ഉണ്ണി : അതേ ഉച്ചക്ക് കഴിക്കാനെ വച്ചിട്ട് പോവാ ഞാൻ കൊറച്ച് സമയം ആവാൻ വരും ആ വണ്ടി ഒന്ന് തന്നാ
ഞാൻ : തൊലച്ച് കൊണ്ട് വരരുത് ഓടിക്കാൻ അറിയോ
ഉണ്ണി :🙄
ഞാൻ : എടുത്തോണ്ട് പോടാ… കഴിക്കാൻ എന്താ
ഉണ്ണി : ചോറ് രണ്ട് കൂട്ടം അച്ചാറ് 😃
ഞാൻ : 😁 ബുദ്ധിമുട്ടായോ മോനെ
ഉണ്ണി : ആ സാരൂല്ല
ഞാൻ : എറങ്ങി പോടാ 😡
ഉച്ചക്ക് ഒരു സമ്പാര പാക്കറ്റ് രണ്ട് പരിപ്പ് വട ഇത്രയും പൊറത്ത്ന്ന് വാങ്ങി നൈസിന് ചോറും കഴിച്ച് ഒറ്റ കെടത്തം…
ഒരു മൂന്ന് മണിക്ക് കൂട്ടമായിട്ടുള്ള സംസാരം കേട്ടിട്ടാണ് ഞാൻ എണീറ്റത് നോക്കിയപ്പോ മുന്നില് കൊറേ പേര് നിക്കുന്നു…
ഞാൻ : ആരാ
ചന്ദ്രേട്ടൻ : വണ്ടി നോക്കാൻ വന്നതാടാ
ഞാൻ : എന്നത്തേക്കാ
ചേട്ടാ school tour ആണ്
ഞാൻ : എന്നത്തേക്കാ
ചെക്കൻ : January പത്ത്
ഞാൻ : അപ്പൊ exam time അല്ലേ
ചെക്കൻ : tour cancel ആയിപ്പോയി അപ്പൊ January ക്ക് മാറ്റി…
ഞാൻ എണീറ്റ് മുണ്ട് എടുത്ത് തോളിൽ ഇട്ട് വെളിയിലേക്ക് എറങ്ങി
ചെക്കൻ : ഏട്ടാ ഈ കർണൻ ഇല്ലേ
ഞാൻ : ഓട്ടം പോയി മറ്റന്നാ വരും
ചെക്കൻ : ഞങ്ങക്ക് അത് അല്ലേ toro മതി
ഞാൻ : toro പണിക്ക് കേറ്റാൻ പോവാ ടൈമിന് കേറ്റാൻ പറ്റില്ല