ഞാൻ : ആഹ്,
അങ്കിൾ : അകത്തോട്ട് വാടോ
ഞാൻ : ഇല്ല ഞാൻ ഒരു കാര്യം അങ്കിളിനോട് പറയാൻ ആണ് വന്നത് അച്ഛനെ ഇനി വിളിക്കരുത് ഒരു കാര്യത്തിനും 🙏 അപേക്ഷ ആണ് വല്യ പണക്കാരോ വല്യ പിടിപാടോ അങ്ങനെ ഒന്നുമില്ല എന്നാലും നാണം മാനം ഒള്ള കുടുംബക്കാര് ആണ് ഞങ്ങള് ഇന്ന് ആ മനുഷ്യൻ സ്വന്തം അനിയന്റെ മുന്നി തല കുനിച്ച് ഒരു കെഴങ് പോലെ നിക്കണ കണ്ട് സങ്കടം തോന്നി…
അങ്കിൾ : അകത്തോട്ട് വാടോ ഒന്ന് പറയട്ടെ
ഞാൻ : ഇല്ല, വേണ്ട എനിക്ക് പേടിയാ നിങ്ങളെ ഒക്കെ
അങ്കിൾ : അങ്ങനെ അല്ല…
പാർശു : ശിവ എന്താ ടാ ഇത് നിനക്ക് അറിയാലോ എല്ലാം
ഞാൻ : നീ മിണ്ടല്ലേ പാർശു നീ എങ്കിലും നല്ലതാ വിചാരിച്ചു ഇവടെ ഇത്ര വല്യ അനീതി നടന്നിട്ട് നീ കൂടെ
സിദ്ധു : ടാ മതി
പെട്ടെന്ന് ഞാൻ അകത്ത് അവളെ കണ്ടു കൈ കെട്ടി കതകിന്റെ പിന്നിൽ കല്ല് പോലെ നിക്കണ പപ്പേ
എങ്ങോട്ടോ നോക്കി ഉള്ള ആ നിപ്പ് തന്നെ വെറുപ്പ് കൂട്ടുന്ന ഒന്നായിരുന്നു
സിദ്ധു : ടാ മതി വാ പോവാ മതി ഒരു കോപ്പും നടക്കില്ല ഇതൊക്കെ വെറുതെ
അങ്ങനെ പറയരുത് സിദ്ധു ഏട്ടാ എന്റെ ചേട്ടനാ കാണാതെ പോയത്
പപ്പ കൈ ചൂണ്ടി എറങ്ങി വന്നു
ഞാൻ : കൈ താത്തിക്കോ 😡 നീ
പപ്പ : എനിക്ക് നിന്നോട് ഒന്നും പറയാനില്ല ഇരുത്തി ആലോചിക്കുമ്പോ എല്ലാം മനസ്സിലാവും പിന്നേ എല്ലാം അറിയുമ്പോ എന്റെ അടുത്ത് വന്നാ മതി
പ്പു… എന്റെ പട്ടി വരും ഇനി നിന്റെ അടുത്തേക്ക്, മര്യാദക്ക് അവനെ വിട്ടോ അല്ലേ കളി മാറും പത്മിനി…😡
ഞാൻ ചാടി കേറി അവൾടെ അടുത്തേക്ക് അടുത്തേക്ക് പോയി പറഞ്ഞു