സൂര്യകിരണം [ആനീ]

Posted by

 

“ഇപ്പോൾ അങ്ങനെ ഒന്നും ഓർക്കാറില്ല ഏട്ടാ”

 

“പിന്നെ എനിക്ക് അറിഞ്ഞുടെ നിന്നെ പിന്നെ പോകുന്നതൊക്കെ കൊള്ളാം ആരെയും അധികം അടിപ്പിക്കണ്ട നിന്റെ സ്വഭാവത്തിന് എല്ലാരോടും പെട്ടന്ന് കുട്ടകുവേം ആരു എന്ത് പറഞ്ഞാലും വിശ്വസികുവേം ചെയ്യും പല തരത്തിലുള്ള ആൾകാർ ഉണ്ടാകും നമുക്ക് ചുറ്റും അത് മറക്കണ്ട”

 

“മ്മ്”

 

.”എന്നാൽ എന്റെ സൂര്യ പെണ്ണ് പോയി വാ എനിക്ക് വർക്ക്‌ ചെയ്യണം ഓൾ ത ബെസ്റ്റ് മൈ വൈഫ്‌ ”

 

“താങ്ക്സ് മൈ ഹസ് ”

 

“ഒക്കെ രാത്രി വിളികാം ”

 

“ഒക്കെ”

 

അയാൾ ഫോൺ കട്ട്‌ ചെയ്തു…

 

“അയ്യോ സമയം ഒത്തിരിയായി”

 

… സൂര്യ വേഗം തന്നെ അവൾ കൊണ്ടുവന്ന ബാഗ് തുറന്നു

ഒരു വൈറ്റ് കളറിൽ ചുവന്ന പൂക്കളുള്ള അനാർക്കലി ചുരിദാർ എടുത്തു ധരിച്ചു പിന്നെ ഒരു ചെറിയ പൊട്ടും വെച്ചവൾ അമ്മ എടുത്തു വച്ച ചായ കുടിച്ചു അമ്മക്ക്‌ ഒരു ഉമ്മയും നൽകി വേഗം തന്നെ അമ്മയോട് യാത്ര പറഞ്ഞു സുകൂട്ടി എടുത്തു ഇറങ്ങി കവലയിൽ തന്നെ നിമിഷ കാത്തിരിക്കുന്നുണ്ടായിരിന്നു. അവളെ കണ്ടതും സൂര്യ വണ്ടി ഒതുക്കി.

 

“എടി നമുക്കെന്റെ കാറിൽ പോയാൽ പോരെ ”

 

“നീ കാറും മേടിച്ചോ ”

 

സൂര്യ അത്ഭുതത്തോടെ നിമിഷയെ നോക്കി.

 

“പിന്നെ അല്ലാണ്ട് ജീവിക്കുന്നുണ്ടേല് റിച്ച് ആയ്യി ജീവിക്കണം നീ ആ സുകൂട്ടി ഇവിടെ വച്ചിട്ട് ഇതിൽ കേറിക്കോ”

 

“വേണ്ട മോളെ ഇതു ഞാൻ വഴിക്ക് ഇടാറില്ല നീ മുന്നേ വിട്ടോ ഞാൻ പുറകിൽ വന്നോളാം”

 

“ഓ എന്നാൽ അങ്ങനെയാട്ടു ”

 

Leave a Reply

Your email address will not be published. Required fields are marked *