“എന്തിന്… ?.. ഞാനെന്തിനാ അവനെ വിളിക്കുന്നത്… ?. നീ വേഗം കാര്യം പറയുന്നുണ്ടോ… ?’’..
“എടീ… നീ ചൂടായിട്ടൊന്നും കാര്യമില്ല… ഇതങ്ങിനെ ഒറ്റയടിക്കൊന്നും പറയാൻ കഴിയൂല… ഇതിങ്ങിനെ പതിയെ പറയാനേ പറ്റൂ… നീയൊന്ന് ക്ഷമിക്കെടീ മുത്തേ…”
“ നീയധികം കൊഞ്ചണ്ട… കാര്യം പറ…”
“നീ അവനെ വിളിക്കണം… എന്നിട്ടൊരു കാര്യം പറയണം…”
“എന്ത് കാര്യം… ?”..
“നീയിങ്ങിനെ ചാടല്ലേ… നിനക്കൊന്ന് സ്നേഹത്തിൽ ചോദിച്ചൂടെ…”
സലീന വീണ്ടും കൊഞ്ചി..
“ശരി… സ്നേഹത്തിൽ ചോദിച്ചിരിക്കുന്നു… എന്താ എന്റെ പൊന്നുമോൾക്ക് വേണ്ടത്… ?..
ഞാനെന്താണാവോ ഭവതിയുടെ കാമുകനോട് പറയേണ്ടത്..?”
“നീ കളിയാക്കിയതാണെന്ന് മനസിലായി.. എന്നാലും ആവശ്യം എന്റേതായിപ്പോയില്ലേ… “
“മനസിലായല്ലോ… ഇനിയെങ്കിലും നീ കാര്യമൊന്ന് പറ… “
കുറച്ച് നേരം കഴിഞ്ഞിട്ടും സലീനയുടെ അനക്കമൊന്നും കേട്ടില്ല..
“ശരിയെന്നാ… നീ രാവിലെ വിളിക്ക്…”
സാജിത പറഞ്ഞത് കേട്ടതും സലീന ചാടിവീണു..
“അയ്യോ ടീ… വെക്കല്ലേ… നീ… ഇപ്പത്തന്നെ… അവന്… വിളിക്കണം… “
“വിളിച്ചിട്ട്… ?”..
“വിളിച്ചിട്ടൊരു…. കാര്യം… പറയണം…”
“എന്ത് കാര്യം… ?”..
“അത്… അത് പിന്നെ… എന്നെ… ഇഷ്ടമാണേൽ… ഇനി… വേറെ… പെണ്ണ്.. കാണാൻ… പോണ്ടാന്ന്…”
മുക്കിയും,മൂളിയും സലീന ഒരു വിധം പറഞ്ഞൊപ്പിച്ചു..
സാജിത ശരിക്കും ഞെട്ടി.. ഇതവൾ പ്രതീക്ഷിച്ചില്ല.. നേരം പോക്കിനുള്ളൊരു പ്രേമം ഉണ്ടാകും എന്നേ അവൾ കരുതിയുള്ളൂ… ഇതിപ്പോ ഇവളെന്താണ് പറഞ്ഞത്… ?. ഒന്നും ചിന്തിക്കാതെയാണോ ഇവളിത് പറഞ്ഞത്… ?..
“മോളേ… നീയെന്തൊക്കെയാടീ പറയുന്നേ… ?.
നീയൊരു ഭാര്യയാ… നിനക്കൊരു ഭർത്താവുണ്ട്… അതൊക്കെ നീ മറന്നോ… ?..”