അവൻ സലീനയേയും കാത്ത് കിടക്കുകയാണ്..
“വേഗം വാടീ… ഉള്ള കഞ്ഞി മുഴുവൻ എന്നെക്കൊണ്ട് കുടിപ്പിച്ചിട്ട്… മൂത്രമൊഴിക്കാൻ മുട്ടീട്ട് വയ്യ…”
സലീന ഒന്നും പറയാതെ അവനെ എണീൽപിച്ചിരുത്തി..
“ഇന്നാ… ഈ മുണ്ടും ഷർട്ടും അഴിച്ചിട്ട് ഈ ലുങ്കിയുടുക്ക്… രാവിലെ ഇട്ടതല്ലേ ഇതൊക്കെ…?”..
പതിഞ്ഞ ശബ്ദത്തിൽ സലീന പറഞ്ഞു..
അവളുടെ മുഖം താനിത് വരെ കാണാത്ത വിധം ലജ്ജയോടെ തുടുത്തത് അബ്ദു പ്രത്യേകം ശ്രദ്ധിച്ചു..
സുറുമയിട്ട അവളുടെ കണ്ണുകൾ വല്ലാതെ പിടക്കുന്നതും അവൻ കണ്ടു..
“നീ എന്നെയൊന്ന് താങ്ങ്… ബാത്ത്റൂമിൽ കയറിയിട്ട് മാറ്റാം..”
സലീന, അവനെ കട്ടിലിൽ നിന്ന് നിലത്തിറക്കി..പിന്നെ അവന്റെ അരക്കെട്ടിലൂടെ ഒരു കൈ ചുറ്റിപ്പിടിച്ച് തന്റെ ദേഹത്തോട് ചേർത്ത് പതിയെ അവനേയും കൊണ്ട് നടന്നു.. അബ്ദു, പരിക്ക് പറ്റിയ കാല് നിലത്ത് കുത്താതെ അവളുടെ തോളിൽ പിടിച്ച് ചാടിച്ചാടി നടന്നു.. തുറന്നിട്ട വാതിലിലൂടെ അവർ ബാത്ത്റൂമിനകത്തെത്തി..
“നിന്ന് കൊണ്ട് ഒഴിച്ചാ പോരേടാ… ?”..
ഇരിക്കാൻ അവന് നല്ല ബുദ്ധിമുട്ടുണ്ടാവുമെന്നറിയാവുന്ന സലീന ചോദിച്ചു..
“ഞാനൊന്ന് നോക്കട്ടെ…”
സലീന,അവനെ ക്ലോസറ്റിന് നേരെ തിരിച്ച് നിർത്തി..
“ഞാനിവിടെ നിക്കണോ… ?”..
സലീനയുടെ ചോദ്യത്തിൽ ഒരു കുസൃതിയുണ്ടായിരുന്നു..
“വേണ്ട… നീ പുറത്തേക്ക് നിന്നോ… മൂത്രമൊഴിച്ച് ഈഡ്രസൊക്കൊയൊന്ന് മാറ്റി നിന്നെ വിളിക്കാം..”
അബ്ദുവിന്റെ ഒരു കയ്യെടുത്ത് അടുത്തുള്ള സ്റ്റീൽ പൈപ്പിൽ പിടിപ്പിച്ച് സലീന പുറത്തിറങ്ങി വാതിൽ ചാരി..
താനെന്തിനാണിങ്ങനെ പരവേശപ്പെടുന്നത് എന്നവൾക്ക് തന്നെ മനസിലായില്ല.. അബ്ദുവിനെ കാണാൻ തുടങ്ങിയിട്ട് ഒരുപാട് വർഷമായി.. ഇത് വരെ അവനെ കാണുമ്പോൾ ഒരു പതർച്ചയുമില്ലായിരുന്നു.. എന്നാൽ ഇപ്പോഴവനെ കാണുമ്പോ കരളിൽ ഒരു മഞ്ഞ്തുള്ളി വീണ സുഖം..