സാജിത പേടിയോടെ ചോദിച്ചു..
തമാശ കൈവിടുമോന്ന് അവൾ ഭയന്നു..
“സാജീ… നീയെന്നോടത് പറയരുത്.. നിനക്കറിയുന്നതല്ലേ എല്ലാ കാര്യങ്ങളും.. ഞാനിനിയും അയാളോടൊപ്പം ജീവിക്കണമെന്നാണോ നീ പറയുന്നേ..?.
അതിൽ ഭേദം മരണമാണെന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ… “
ഹൃദയം പൊട്ടിയുള്ള സലീനയുടെ തേങ്ങൽ സാജിത വ്യക്തമായി കേട്ടു..
“ സലീ.. നിന്റെ എല്ലാ കാര്യങ്ങളും എനിക്കറിയാം… എന്നാലും ഇതൊക്കെ നടക്കുമോ ടീ… ?..
കേട്ടിട്ട് തന്നെ എനിക്ക് പേടിയാവുന്നു..”
“അത് ശരി..ഇപ്പോ നിനക്കായോ പേടി.. മര്യാദക്ക് നീ അവനെ വിളിക്ക്..എന്നിട്ട് കാര്യം പറ,..”
സലീനയുടെ ധൈര്യം കണ്ട് സാജിത അമ്പരന്നു..
“ എന്ത്… എന്ത്പറയാൻ… ?”
“എനിക്കവനെ ഇഷ്ടമാണ്… എട്ട് മാസം കഴിഞ്ഞാൽ എന്റെ ഉപ്പ വരും..ഒത്തുതീർപ്പിനാണ് വരുന്നത്.. പക്ഷേ
അന്ന് തന്നെ എന്റെ ഡിവോഴ്സ് നടക്കും… അവനെന്നെ കെട്ടാൻ ഇഷ്ടമാണോന്ന് ചോദിക്ക്… എന്നേക്കാൾ ഒരു വയസ് മൂപ്പേ അവനുണ്ടാവൂ… അത് പ്രശ്നമല്ലെങ്കിൽ.. ഞാനൊരിക്കെ കല്യാണം കഴിച്ചത് പ്രശ്നമല്ലെങ്കിൽ… അവനെന്നെ ഇഷ്ടമാണെങ്കിൽ… എന്നെ കെട്ടാൻ അവന് സമ്മതമാണോന്ന് ചോദിക്ക്…”
സാജിതയുടെ ഉറക്കമെല്ലാം പോയി… സലീന കാര്യമായിട്ടാണെന്ന് അവൾക്ക് മനസിലായി..
പക്ഷേ, ഇപ്പോഴവൾക്ക് സന്തോഷമാണ് തോന്നിയത്… അവരൊന്നിച്ചാൽ അതൊരു സ്വർഗം തന്നെയാകും.. രണ്ട് പേരും നല്ലവരാണ്… നല്ല മനസിന്റെ ഉടമകൾ.. സ്നേഹിക്കാനറിയാവുന്നവർ… പരസ്പരം വിട്ട് വീഴ്ച ചെയ്യാൻ മനസുള്ളവർ… അവന്റെ ഉമ്മയേയും ഇവൾ പൊന്നുപോലെ നോക്കും..