“ഈശ്വരാ.. എന്താ ഇയ്യാൾ ഇത്ര ഡ്രസ്സ് എടുത്തേക്കുന്നെ… ഇവിടെ സ്ഥിര താമസം ആകാണാനാണോ… അതോ ഇനി എനിക്ക് വേണ്ടി വാങ്ങിയതാണോ….”
അവൾ അങ്ങനെയും ഒന്ന് ആലോചിക്കാതെ നിന്നില്ല….
“ഏയ്യ് അതവില്ല…എനിക്ക് വേണ്ടി ഇത്രയും ക്യാഷ് കളഞ്ഞു ഡ്രസ്സ് വാങ്ങാൻ അയ്യാൾക്കെന്താ പ്രാന്താണോ….”
അവൾ അങ്ങനെ പലതും ആലോചിച്ചു ആ ബാഗ് എടുത്ത് ഹാളിലേക് വന്നു….
“ഈ ബാഗ് എല്ലാം എന്താണെന്നു അറിയുവോ ശാലിനി…”
“അറിയില്ല സർ…”
“അതെല്ലാം നിനക്കുള്ളതാ…. എന്റെ സ്‌മോൾ ഗിഫ്റ്റ്…”
അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു… തനിക് വേണ്ടി ഇത്ര ഗിഫ്‌റ്റോ… ഇയ്യാൾക്കെന്താ വട്ടാണോ…ഇതായിരുന്നു അവളുടെ മനസിലൂടെ ഓടിയത്…
“സർ… ഇത്രയും…”
“അതെ….”
അയ്യാൾ അവളുടെ അടുത്തേക്ക് നടന്നു… എന്നിട്ട് ബാഗിലെ ഒരു കള്ളിയിൽ നിന്നും ഒരു ബോക്സ് എടുത്തു… അത് അവളുടെ കയ്യിൽ കൊടുത്തു….
“ഇത് നിനക്ക് വേണ്ടി ആണ്… ഒരു സ്പെഷ്യൽ ഗിഫ്റ്റ്…തുറന്ന് നോക്ക്… ”
അവൾ ആകാംഷയോടെ ഗിഫ്റ്റ് റാപ്പ് അഴിച്ചു ഉള്ളിൽ ഒരു ബോക്സ് അവൾ അതും തുറന്നു നോക്കി… അവൾക്ക് വിശ്വസിക്കാൻ ആയില്ല… ഈ ഗിഫ്റ്റ് കണ്ട് ദേഷ്യപ്പെടണോ അതോ സന്തോഷിക്കണോ എന്നായി അവളുടെ ചിന്തയിൽ….അത് ഒരു സ്മാർട്ട് ഫോൺ ആയിരുന്നു… വിവോ എക്സ് 100 അൾട്രാ വിവോയുടെ ഫ്ലാഗ്ഷിപ് ഫോൺ… ശാലിനിക്ക് മനസിലായി നല്ല വിലകൂടിയ ഫോൺ ആണെന്ന്….