അഖിൽ ശെരി എന്ന് പറഞ്ഞു അവള് നടന്നു പോയ വഴി അവനെ തിരിഞ്ഞു നോക്കി പക്ഷേ അപ്പോഴേക്ക് അവൻ അകത്തേക്ക് പോയ്.
അവള് നടന്നു ദിവ്യായുടെ കൂടെ ചെന്നു അവള് അവളെയും കൊണ്ട് നാടി ഇട്ടിരിക്കുന്ന വരുണിൻ്റെ കാറിൽ കയറ്റി. എന്നിട്ട് ദിവ്യാ റ്റാറ്റാ കാണിച്ചു.
വീണ: നീ വരുന്നില്ലേ ഞാൻ ഒറ്റയ്ക് പേടിയാ
ദിവ്യ: എന്തിനാ പേടി വരുൺ അല്ലേ നീ പോയിട്ട് വാ ഞാൻ വന്നാൽ അതു ഒരു കല്ല് കടി ആവും നിൻ്റെ അനുവാദം ഇല്ലാതെ അവൻ ഒന്നും ചെയ്യില്ല പോരെ.
വീണ ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയ ആയിരുന്നു ഗ്ലാസ് കെട്ടിയ ശേഷം വരും അവളോട്
വരുൺ: പോകാം
വരുൺ വണ്ടി സ്റ്റാർട്ട് ചെയ്തു നേരെ പോയ്
വരുൺ: എടോ തനിക്ക് എന്നെ വിശ്വാസം ഇല്ലേൽ ഈ വണ്ടി നേരെ തൻ്റെ വീട്ടിലേക്ക് വിടാം എന്നെ പേടിച്ച് ആരും വരണ്ട
വീണ: ഇല്ല കുഴപ്പമില്ല
വരുൺ: എന്നാല് ഒന്ന് ഫ്രീ ആവഡോ
വീണ ഒന്ന് ചിരിച്ചു
വരുൺ: എടോ ഇവിടെ അടുത്ത് തന്നെ ഒരു കിടിലൻ വ്യൂ പോയിൻ്റ് ഉണ്ട് ഞാൻ കുറച്ചു കഷ്ടപ്പെട്ട് കണ്ടെത്തിയ സ്പോട്ട് ആണ് താൻ വരുന്നോ
വീണ: വരാം നല്ല സ്ഥലം ആണോ
വരുൺ: ഞാൻ ഫോട്ടോ എടുത്തിട്ടുണ്ട് പക്ഷേ വേണ്ട നേരിട്ട് കാണ് എന്നാലേ അതിൻ്റെ ഭംഗി നിനക്ക് മനസ്സിലാവൂ
വരുൺ വണ്ടി ഒരു ഇടവഴിയിലേക്ക് കയറ്റി അതുകൊണ്ട് തന്നെ അവൻ ഇന്നെടുത്തത് ഒരു മാരുതി ഓൾഡ് കാർ ആണ്
വീണ: ഇന്നെന്താ ഈ കാറിൽ
വരുൺ: ഈ വഴി കേറണ്ടേ പിന്നെ ഇവൻ നല്ല പോലെ മോഡിഫൈ ചെയ്തു ആണ് ഇരിക്കുന്നത് എത്ര നൈസ് ആണ് ഇത് പഴയ വണ്ടി ആണ് എന്ന് പറയുമോ