ദിവ്യാ: അവൻ്റെ കൂടെ നല്ല പോലെ കൂടിയാൽ ചിലവ് ഒന്നും നോക്കാതെ ജീവിക്കാം അടിച്ചുപൊളിച്ചു ഈ കോളേജ് ലൈഫ് തകർക്കാം. ഇന്ന് വൈകിട്ട് നീ അവൻ്റെ കൂടെ ഒറ്റയ്ക്ക് പോ
വീണ: അയ്യോ നീയും വാ
ദിവ്യാ: ഞാനും ഉണ്ടാവും പക്ഷേ നീ അവനായി ഒറ്റയ്ക് മാറി നിൽക്കണം എന്നിട്ട് വേണ്ടത് എന്താ എന്ന് വെച്ചാൽ കൊടുക്കണം കേട്ടോ
വീണ ഒന്നും മിണ്ടിയില്ല
ദിവ്യാ: നീ ഒരു കാര്യം ചെയ് ഒറ്റയ്ക് ഇരുന്നു ആലോചിക് ഇതൊക്കെ സ്വയം തോന്നണം. ഒന്ന് ഓർത്തോ നമുക്ക് ഗുണം ഉണ്ടാവുന്ന കാര്യം ഒന്നും ചിലപ്പോൾ ചിലർക്ക് തെറ്റായി തോന്നാം പക്ഷേ ഒന്ന് ഇരുത്തി ആലോചിച്ചാൽ നമുക്ക് അതിലും വലിയ ശെരി വെറെ കാണില്ല
ദിവ്യ അതു പറഞ്ഞു അവിടുന്ന് പോയ്
വീണ അവടിരുന്ന് ഒറ്റയ്ക് ഇരുന്നു ആലോചിച്ചു. എനിക്ക് ഇത്രയേറെ പണം മുടക്കിയവൻ അഖീലിനെകാൾ എന്നെ കെയർ ചെയ്യുന്നവൻ അവനെ ഇഷ്ടപെട്ടാൽ തെറ്റില്ല അവന് അപ്പോള് ഒരു മുത്തം നൽകിയാലും തെറ്റില്ല. അഖിൽ അറിയരുത് അതു മാത്രേ അവൾക്ക് പ്രശ്നം ഉള്ളൂ.
അങ്ങിനെ വൈകിട്ട് കോളജ് വിട്ടു കഴിഞ്ഞ് ഇവൾ അഖിലിൻ്റെ നോക്കി ക്യാൻ്റീനിൽ പോയ് അവിടെ അവൻ കൂട്ടുകാരുടെ കൂടെ ഇരിക്കുന്നുണ്ട് അവള് അവനെ ഫോണിൽ വിളിച്ച് പുറത്തേക്ക് വരുത്തി
അഖിൽ: എന്ത് പറ്റി ഞാൻ കൊണ്ട് വിടണോ
വീണ: വേണ്ട നീ ഇവിടെ ഉണ്ടെങ്കിൽ കണ്ടിട്ട് പോകാം എന്ന് കരുതി ദിവ്യ അവിടെ വെയിറ്റിംഗ് ആണ്
അഖിൽ: പോകുവാ വാ ഒരു ചായ കുടിച്ചു പോകാം
വീണ: വേണ്ടട നാളെ ആവട്ടെ