വീണ: എടാ അഖിൽ ഇവിടെ ഉള്ളപ്പോൾ
വരുൺ: അവൻ്റെ മുന്നിൽ വെച്ച് ഒന്നും അല്ലല്ലോ
വീണ: നിനക്ക് അറിയാമല്ലോ എനിക്ക് നിന്നെ എൻ്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ പറ്റില്ല എന്ന്
വരുൺ: അറി
യാം പക്ഷെ എനിക്ക് ശ്രേമിച്ചുടെ
വീണ അവൻ്റെ മറുപടി കേട്ട് അവനെ നോക്കി ചിരിച്ചു
വീണ: നിന്നോട് പറഞ്ഞിട്ട് കാര്യമില്ല, അല്ല നിനക്കു എന്താ എന്നോട് ഇഷ്ടം തോന്നാൻ കാരണം
വരുൺ: അറിയില്ല ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് നിന്നോട് ഒരു ക്രഷ് തോന്നി പിന്നെ കമ്പനി ആയപ്പോൾ നിന്നോട് കൂടുതൽ അടുക്കാൻ തോന്നി. ഞാൻ സത്യം പറയാം നിനക്ക് വേണ്ടി ഞാൻ എത്ര പണം വേണേലും മുടക്കും പകരം എനിക്ക് ഒന്നും വേണ്ട നീ എൻ്റെ കാമുകി ആയി ഇരുന്നാൽ മതി.
വീണ: ആവിശ്യം ഇല്ലാതെ ഇങ്ങനെ ക്യാഷ് മുടക്കുന്നത് വീട്ടിൽ പ്രശ്നം ആവില്ലേ
വരുൺ: ഏയ് ഡാഡി എനിക്ക് ഫുൾ ഫ്രീഡം തന്നിട്ടുണ്ട്, തൻ്റെ അച്ഛൻ എങ്ങനാ
വീണ: പാവം ആണ് വരുണിൻ്റെ അച്ഛനെ പോലെ റിച്ച് ഒന്നുമല്ലെങ്കിലും ഞാൻ പറഞ്ഞാല് എനിക്ക് എന്തും തരും എൻ്റെ കൂടെ സിനിമയ്ക് വരും അങ്ങനെ ടോക്സിക് parenting ഒന്നുമില്ല
വരുൺ: അമ്മയോ എനിക്കാണേൽ അമ്മ ഇല്ലാത്തത് ആണ് അതുകൊണ്ട് ആണ് ചോതിക്കുന്നത്
വീണ: അമ്മ നല്ലതായിരുന്നു പക്ഷേ ഇപ്പൊ എനിക്ക് അവരോട് വലിയ ഇഷ്ടം ഒന്നുമില്ല
വരുൺ: അതെന്താ
വീണ: ഒന്നുമില്ല അമ്മയെ കുറിച്ച് സംസരിക്കണ്ട നമുക്ക് വെറെ എന്തെങ്കിലും പറയാം
വീണ അതു പറയുമ്പോൾ അവളുടെ മുഖം മാറിയത് അവൻ ശ്രദ്ധിച്ചു