ഒരു നടകൂടി രണ്ടാളും വണ്ടിയിൽ കൊണ്ടുവന്നിട്ടു.. അടുത്ത തവണ ഷെഡിനുള്ളിലേക്ക് കയറിയതും മാർട്ടിൻ മിന്നൽ വേഗത്തിൽ കുതിച്ചു..
തുറന്ന് കിടക്കുന്ന വാതിൽ അവൻ പുറത്ത് നിന്ന് വലിച്ചടച്ചു.. ഓടാമ്പലുമിട്ടു..
അകത്ത് നിന്ന് വാതിലിനടിക്കുന്ന ശബ്ദം കേൾക്കാം..ചന്ദ്രന്റെ അലർച്ചയും..
“ആരാടാ വാതിലടച്ചത്… ?.. ആരാണേലും തുറന്നോ… ഞാനിതിന് വെളീലെറങ്ങിയാ നിന്നെ തീർക്കും ചന്ദ്രൻ… തുറന്നോ… ആരായാലും ചന്ദ്രനോടാ നീ കളിക്കുന്നേ…”
അകത്ത് നിന്ന് ചന്ദ്രന്റെ മുരൾച്ച കേട്ട് മാർട്ടിന് ചിരി വന്നു..
അവൻ വരാന്തയിൽ നിന്നിറങ്ങി ഷെഡിന്റെ ഒരു വശത്തുള്ള ജനലിൽ പോയി മുട്ടി…
“ചന്ദ്രേട്ടാ… ഈ ജനലൊന്ന് തുറന്നേ..”
ആ ശബ്ദം ചന്ദ്രന് മനസിലായില്ലെങ്കിലും അവൻ വേഗം ജനൽ പാളി തുറന്നു..ശക്തിയേറിയ ടോർച്ചിന്റെ പ്രകാശമാണ് ആദ്യം മുറിയിലേക്ക് പതിച്ചത്..അതിൽ മാർട്ടിൻ വ്യക്തമായി കണ്ടു..ചന്ദ്രനും,കവലയിൽ ഗുഡ്സ് വണ്ടിയോടിക്കുന്ന സുരേഷും..
“ആരാടാ പട്ടീ അത്… ആരായാലും വാതില് തുറന്നോ…”
അകത്ത് നിന്നും ചന്ദ്രൻ മുരണ്ടു..
“നിക്ക് ചന്ദ്രേട്ടാ… തിരക്ക് കൂട്ടല്ലേ…ഇത് മാർട്ടിനാ..ഷീറ്റ് മോഷണം പോകുന്നുണ്ടെന്നു പറഞ്ഞ് എന്നെ കാവല് നിർത്തിയതാ സണ്ണി മുതലാളി.. മുതലാളിയൊന്ന് വന്നോട്ടെ..”
മാർട്ടിൻ സ്വന്തം മുഖത്തേക്ക് ടോർച്ചടിച്ച് ചന്ദ്രന് കാട്ടിക്കൊടുത്തു..
“ എടാ പട്ടീ.. വാതില് തുറന്നോ നീ..നിന്റെ കുടുംബം ഞാൻ കുളം തോണ്ടും.. ചന്ദ്രനെ നിനക്കറിയില്ല…”
“അടങ്ങി നിൽക്കെടാ പൂറിമോനേ… രാത്രി കക്കാനിറങ്ങിയ നിന്നെ വെറുതെയങ്ങ് തുറന്ന് വിടാം ഞാൻ… നീ തീർന്നെടാ ചന്ദ്രാ.. ഇനി നിനക്ക് ഉണ്ട തിന്നാം…”