“ഒരു ദിവസം വനജയും കൂട്ടി ടൗണിലേക്ക് വാ അവൾക് അത്യാവശ്യം വേണ്ട കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്.”
കുട്ടിയെ വാങ്ങിക്കൊണ്ട് ഞാൻ സന്തോഷേട്ടനോട് പറഞ്ഞു.
“എന്ത് വാങ്ങാൻ”?
ചേട്ടൻ അത്ഭുതത്തോടെ ചോദിച്ചു..
“പെൺകുട്ടികൾ അയാൾ കുറച്ചു ഒരുങ്ങി ഒക്കെ നടക്കും. അതിനു അവൾക്കും ആഗ്രഹം ഉണ്ടാകും അതിനുവേണ്ടി ഒരു സാദനം പോലും ഇവിടെ ഇല്ല. ഒരു നല്ല eyeliner നൈൽപോളിഷ് പൊട്ട് വള കമ്മൽ അങ്ങനെ എല്ലാം വാങ്ങണം അതൊന്നും കൂടാതെ പ്രധാനമായും അവൾക് കുറച്ചു നല്ല ഇന്നർവയർ വാങ്ങണം.. കൊച്ചു വളർന്നു വരുവല്ലേ.. ”
ഞാൻ പറഞ്ഞു നിർത്തിയതും സന്തോഷേട്ടൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു..
അൽപ നേരത്തെ മൗനത്തിനു ശേഷം ഞാൻ ചേട്ടന്റെ തല പൊക്കിട്ടു പറഞ്ഞു..
” എനിക്കറിയാം ഇനി ഞാൻ ഉണ്ടാവും “.
“മോളെ “.. ചേട്ടന്റെ കണ്ണ് നിറഞ്ഞൊഴുകി വിളിച്ചു..
ഞാൻ അദേഹത്തിന്റെ കയ്യിൽ ചേർത്തു പിടിച്ചു. അപ്പോഴേക്കും ഉണ്ണിമോൾ കരഞ്ഞു ഞാൻ അവളെ എടുത്തു റൂമിൽ പൊയി പാൽ കൊടുത്തു..
അപ്പോഴേക്കും വനജ മോളു കൂട്ടുകാരുടെ ഒകെ അടുത്തു പോയി തിരികെ വന്നിരുന്നു. ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം ഒകെ കഴിച്ചിട്ടു ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. കൊച്ചിനെ എടുത്തോണ്ട് സന്തോഷേട്ടൻ ബസ് സ്റ്റോപ്പ് വരെ കൂടെ വന്നു ശേഷം സന്തോഷേട്ടനോട് യാത്ര പറഞ്ഞു ഞാൻ ബസിലേക്ക് കയറി..
********************************
തിരികെ ബസിൽ പോരുമ്പോൾ മുഴുവൻ സന്തോഷേട്ടനും വനജയും അവരുടെ വീടിനെയും പറ്റിയൊക്കെ മാത്രമായിരുന്നു ചിന്ത..