“ഇത് ഇഷ്ടമായോ മോൾക്? ഒരു സ്കെർട്ടും ടോപ്പും എടുത്ത് കാണിച്ചു ഞാൻ ചോദിച്ചു..
“ഉം..” അവൾ തലയാട്ടി..
ഓരോ ഡ്രെസ്സും അവൾ കൗതുകത്തോടെ നോക്കി കണ്ടു..
“ഇത് ഒരുപാടുണ്ടല്ലോ ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ മോളെ നിനക്ക് ”
ശകാര രൂപേണ സന്തോഷേട്ടൻ ചോദിച്ചു..
“ഇരിക്കട്ടെ.. ഓണമൊക്കെ അല്ലെ. ഞാൻ വേറെ ആർക്കു വാങ്ങികൊടുക്കാനാണ് ”
“എങ്കിലും ഇത് കുറച്ചു കൂടിപ്പോയി” എന്നും പറഞ്ഞിട്ട് സന്തോഷേട്ടൻ മോളെ ആയിട്ട് പുറത്തേക്ക് ഇറങ്ങി..
*******************************
വളരെ ചെറിയ ഒരു വീടാണ് സന്തോഷ് ചേട്ടന്റെത്. ആകെ ഒരു മുറിയാണ് ഉള്ളത് ചെറിയ ഒരു ഹാളും അടുക്കളയും. മുറിക്കു ഒരു നല്ല വാതിൽ പോലുമില്ല സാരി മടക്കി തയ്ച്ച ഒരു കർട്ടൻ ആണ് വാതിലിനു പകരം മറച്ചിരിക്കുന്നത്. സാദാരണ സിമന്റ് തറയാണ് അതാണേൽ അവിടിവിടെ ആയി പൊട്ടി കിടക്കുന്നു. മൊത്തത്തിൽ വീട് കണ്ടിട്ട് എനിക്ക് വളരെ കഷ്ടം തോന്നി.
ഞാൻ വനജ മോളോട് ആ ഡ്രസ്സ് ഒകെ ഇട്ടു നോക്കാൻ പറഞ്ഞു. മോളു റൂമിലേക്കു പോയി ഓരോ ഡ്രെസ്സും ഇട്ട് ഇറങ്ങി വന്നു എന്നെ കാണിച്ചു.. എല്ലാം അവൾക് നന്നായി ചേരുന്നുണ്ട്.. ഞാൻ ഒരു ചീപ്പെടുത്തു അവളുടെ മുടിയൊക്കെ വൃത്തി ആയി ചീകി ഒതുക്കി എന്റെ ബാഗിൽ ഉണ്ടായിരുന്ന eyeliner വെച്ചു കണ്ണൊക്കെ എഴുതി പുത്തൻ ഉടുപ്പ് ഇടീപ്പിച്ചു ഒരു സുന്ദരി കുട്ടിയാക്കി സന്തോഷേട്ടന്റെ മുന്നിൽ കൊണ്ട് നിർത്തി.
“ആഹാ അടിപൊളി ആയിട്ടുണ്ടല്ലോ ” സന്തോഷേട്ടന്റെ കണ്ണ് നിറഞ്ഞത് ഞാൻ ശ്രദ്ദിച്ചു. വനജ നല്ല സന്തോഷത്തിലാണ് അവൾ പുതിയ ഡ്രെസ്സുകൾ കൂട്ടുകാരെ കാണിക്കാനായി പുറത്തേക്ക് പോയി.