സന്തോഷ് ചേട്ടൻ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. പിന്നെ ചുറ്റുപാടും നോക്കി ആരും ശ്രദ്ദിക്കുന്നില്ലന്ന് ഉറപ്പു വരുത്തി എന്റെ തോളിൽ തട്ടി സമദനിപ്പിച്ചു.
“പോട്ടെ മോളെ അതൊക്കെ കഴിഞ്ഞില്ലേ. വിട്ടു കള.. പശ്ചാത്താപം തന്നെ അല്ലെ പ്രായശ്ചിത്തം ”
അദ്ദേഹം എന്റെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി കടയിൽ പൈസ കൊടുത്തു ഞങ്ങൾ തിരികെ നടന്നു.. പിന്നീട് ഇല്ല കാര്യങ്ങളും ഞങ്ങൾ ഷെയർ ചെയ്യാൻ തുടങ്ങി അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി, ചേട്ടൻ വീട്ടിലുള്ളപ്പോ ഞാൻ ഫോൺ വിളിക്കാറുണ്ട് മോളോട് സംസാരിക്കാറുണ്ട് അങ്ങനെ നല്ലൊരു ബന്ധം ചേട്ടനും കുടുംബവുമായി ഉണ്ടായി..
അങ്ങനെ ആ വർഷത്തെ ഓണക്കാലമെത്തി. ഓണം അവധിയ്ക്കായി കമ്പനി അടച്ചു എല്ലാരും വീട്ടിൽ പോയി. എനിക്ക് എങ്ങും പോകാനില്ലാത്തത്കൊണ്ട് ഞാൻ നേരെ ടൗണിൽ പോയി ഷോപ്പിങ് ഒക്കെ നടത്തി. കൂട്ടത്തിൽ സന്തോഷ് ചേട്ടനും മോൾക്കും കുറച്ചു ഡ്രെസ്സ് ഒക്കെ വാങ്ങി. തിരുവോണത്തിന് തലേ ദിവസം ഡ്രസ്സ് ഒക്കെയായി മോളേം കൂട്ടി ഞാൻ സന്തോഷേട്ടന്റെ വീട്ടിലേക്കു പോയി. സന്തോഷേട്ടൻ പറഞ്ഞത് വെച്ചു ഏകദേശം ലൊക്കേഷൻ അറിയാമായിരുന്നു. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചു കുറെ ദൂരം പോകാനുണ്ടായിരുന്നു.. അതിർത്തി ഗ്രാമം ആയതുകൊണ്ടും തീരെ ഉൾനാടൻ പ്രദേശമായതുകൊണ്ടും പരിഷ്കാരങ്ങൾ ഒന്നുമില്ലാത്ത ഒരു സ്ഥലമാണു എല്ലാം സാദാരണക്കാരായ ജനങ്ങൾ.. തമിഴ് സംസാരിക്കുന്നവരാണ് കൂടുതൽ.
അങ്ങനെ ഞാൻ ഓട്ടോയിൽ നിന്ന് ഒരു സ്ഥലത്ത് ഇറങ്ങി അവിടെ കണ്ട ഒരാളോട് വഴി ചോദിച്ചു വീട് പറഞ്ഞു തന്നു ഞാൻ അങ്ങോട്ടു നടന്നു..