അങ്ങനെയിരിക്കെ ഒരു ദിവസം ഒറ്റയ്ക്കു കിട്ടിയപ്പോൾ ഞാൻ ചോദിച്ചു എന്താണ് ചേട്ടന്റെ പ്രശ്നമെന്ന്. അദ്ദേഹം ഒന്നും പറയാതെ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും ഞാൻ വിട്ടില്ല വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു അപ്പോൾ അദ്ദേഹം പറയാമെന്ന് പറഞ്ഞു.. ഞങ്ങൾ പുറത്തേക്കിറങ്ങി അടുത്തുള്ള ചായക്കടയിൽ നിന്ന് ചായ വാങ്ങി പുറത്തിരുന്നു സംസാരിച്ചു തുടങ്ങി.
അദേഹത്തിന്റെ ഭാര്യ ഒരു കൊല്ലം മുന്നേ മരിച്ചു 15 വയസുള്ള ഒരു മോളുണ്ട് ചേട്ടന്. മോൾടെ കാര്യം ഒന്നും നോക്കാൻ പറ്റുന്നില്ല വീട്ടിൽ വേറെ ആരുമില്ല ട്രക്ക് ഡ്രൈവർ ആയത്കൊണ്ട് എല്ലാ ദിവസവും വീടെത്താൻ പറ്റില്ല.. അപ്പോൾ മോളെ അടുത്തുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ നിർത്തും. വീടാണെങ്കിലും ചെറുതാണ് വലിയ സൗകര്യങ്ങൾ ഒന്നുമില്ല തമിഴ്നാട് അതിർത്തിയിലുള്ള ഒരു ഉൾനാടൻ ഗ്രാമ പ്രദേശത്താണ് സന്തോഷ് ചേട്ടന്റെ വീട്.. മോൾടെ കാര്യം ഓർത്തിട്ടാണ് ചേട്ടന് എപ്പോഴും ടെൻഷൻ അങ്ങനെ ഓരോന്നും പറഞ്ഞു സന്തോഷ് ചേട്ടൻ സെന്റി ആയി. ഞാൻ എനിക്ക് പറ്റും പോലെ സമാദാനിപ്പിച്ചു.. അതുപോലെ എനിക്കും ഒരു കഥ ഉണ്ടെന്ന് ഞാൻ പറഞ്ഞു ഒരുപക്ഷേ അത് കേട്ടാൽ ചിലപ്പോ സന്തോഷ് ചേട്ടൻ എന്നെ വെറുക്കും എന്നു ഞാൻ പറഞ്ഞു..
സന്തോഷ് ചേട്ടൻ തല ഉയർത്തി ചോദ്യ ഭാവത്തിൽ എന്നെ നോക്കി
“ഏയ് അല്ലെങ്കിൽ വേണ്ട പിന്നീട് ഒരിക്കൽ പറയാം ” എന്നും പറഞ്ഞു ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചെങ്കിലും പുള്ളിക്കാരൻ വിട്ടില്ല. ഒടുവിൽ ഞാൻ എന്റെ കഥ എല്ലാം ഏട്ടനെ പറഞ്ഞു കേൾപ്പിച്ചു.. ഏട്ടന്റെ മുഖത്ത് നോക്കാതെ ഞാൻ കുനിഞ്ഞിരുന്നു കരഞ്ഞു.