സംഭവം നാട്ടുകാരും വീട്ടുകാരും എല്ലാം അറിഞ്ഞു സോഷ്യൽ മീഡിയയിലും ചില ലോക്കൽ ഓൺലൈൻ മീഡിയയിലും ഒക്കെ ന്യൂസ് വന്നു അതോടെ രാഹുലിന്റെ കല്യാണം മുടങ്ങി മനുവിന്റെ വീട്ടിലും ആകെ പ്രശ്നങ്ങൾ ആയി ഞാൻ എന്റെ വീട്ടിലേക്ക് പോന്നു കുറച്ചു ദിവസം മുറിക്കു പുറത്തിറങ്ങിയില്ല ആരും എന്നോട് മിണ്ടിയതുമില്ല..
കുറച്ചു ദിവസം കടന്നു പോയി… വിമൽ എന്നെ കാണാൻ വന്നു
ഈ ബന്ധവുമായി മൂന്നോട്ട് പോകാൻ അവനു താല്പര്യം ഇല്ലന്നും എല്ലാവരും ആയി ആലോചിച്ചെടുത്ത തീരുമാനം ആണെന്നും പറഞ്ഞു അതിനുള്ള നടപടികൾ ചെയ്യുകയാണെന്നും പറഞ്ഞു അവൻ പോയി.. ഞാൻ ഒന്നും പറഞ്ഞില്ല പറയാൻ എനിക്ക് വാക്കുകളും ഇല്ലായിരുന്നു. അവനെ കുറ്റം പറയാൻ പറ്റില്ല ഇതൊന്നും ആർക്കും ഷമിക്കാൻ കഴിയുന്ന കാര്യമല്ല. അവന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിലും ഈ തീരുമാനത്തിൽ എത്തിയേനെ. ഉള്ളിൽ നല്ല വിഷമം ഉണ്ടെങ്കിലും ഞാൻ എല്ലാം അനുസരിച്ചു.. അങ്ങനെ അവര് നിയമപരമായി പിരിയുന്നതിനു വേണ്ട നടപടികൾ ചെയ്തു കുട്ടിയുടെ പ്രായം കണക്കിലെടുത്തു എന്റെ കൂടെ വിട്ടു അത്കൂടാതെ കുട്ടി ഇപ്പൊ വിമലിന്റെ തന്നെ ആണോന്നു അവന്റെ വീട്ടുകാർക്ക് സംശയവും. അവനും അങ്ങനെ ഒരു സംശയം ഇല്ലാതേയില്ല..
എല്ലാ നടപടി അക്രമങ്ങളും പൂർത്തിയായി ഇനിയും ഇവിടെ നിന്നാൽ വീട്ടുകാർക്കും കൂടെ തല ഉയർത്തി നടക്കാൻ കഴിയില്ല എന്ന യാഥാർഥ്യം മനസ്സിലാക്കി നാട്ടിൽ നിന്നും എവിടേക്കെങ്കിലും മാറി നില്കുവാൻ ഞാൻ തീരുമാനിച്ചു. പക്ഷെ എവിടേക്ക് പോകും ഒരു പിടിയും കിട്ടുന്നില്ല..
*********************
അന്നത്തെ സംഭവത്തിന് ശേഷം മനു ആയി ഒരു കോൺടാക്ട് ഉം ഉണ്ടായിട്ടില്ല അവൻ തിരികെ പോയിന്നു പിന്നീടറിഞ്ഞു. രാഹുൽ മാത്രമാണ് ഇപ്പോൾ കോൺടാക്ട് ഉള്ളത് അവൻ എനിക്ക് വേണ്ടി പാലക്കാട് അവന്റെ ഒരു സുഹൃത്തിന്റെ ബന്ധുവിന്റെ വീട്ടിൽ പെയിൻ ഗസ്റ്റ് ആയിട്ട് താമസിക്കുവാനുള്ള സൗകര്യം ചെയ്ത് തന്നു. ഞാനും മോളും അവിടേക്ക് താമസം മാറി..ഒരു ആന്റിയും അങ്കിൾ ഉം മാത്രമാണ് അവിടെ അവർക്കു കുട്ടികളില്ല ഒരുപാട് കാലം വിദേശത്തു ആയിരുന്നു ഇപ്പോൾ നാട്ടിൽ വന്നു താമസിക്കുന്നു. ബോറടി മാറ്റാൻ അവർ ചെറിയൊരു ഡേ കെയർ നടത്തുന്നുണ്ട്. അതേതായാലും എനിക്ക് സൗകര്യമായി. അവരുടെ വീടിന്റെ മുകളിലത്തെ നിലയിലാണ് എന്റെ റൂം പുറത്ത് നിന്ന് മുകളിലേക്ക് കയറാൻ സ്റ്റെപ് ഉണ്ട്.