“ആഹാ ഇൻസ്റ്റാഗ്രാം ഒകെ ഉണ്ടല്ലേ..” ഞാൻ അമ്പരപ്പോടെ ചോദിച്ചു..
“പിന്നെ ഉണ്ടല്ലോ.. കൂട്ടുകാർക്കൊക്കെ ഉണ്ട്.. അവര് ഉണ്ടാക്കി തന്നതാ അച്ഛന്റെ കൈയിൽ സാദാരണ ഫോൺ ആയത്കൊണ്ട് ഞാൻ അധികം ഉപയോഗിക്കാറില്ല. കൂട്ടുകാരുടെ ഫോൺ കിട്ടുമ്പോ ഇടയ്ക്കൊക്കെ കേറി നോക്കും”
അവൾ പറഞ്ഞു നിർത്തി..
“പിന്നെ ചേച്ചി അച്ഛന് അറിയില്ല കേട്ടോ.. പറയരുതേ”
ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി.. അങ്ങനെ കുറെ നേരം അവൾ അതിൽ റീൽസും കണ്ടിരുന്നു. തിരികെ തരാൻ നേരം log out ചെയ്യാനും മറന്നില്ല. അങ്ങനെ കുറച്ചു സമയം കൂടി ഇരുന്നിട്ട് ഞങ്ങൾ കിടന്നു.
പിറ്റേ ദിവസം ഉച്ചയോടെ സന്തോഷേട്ടൻ വന്നു. വനജമോളും കുഞ്ഞും താഴെ ആന്റിടെ അടുത്തായിരുന്നു. ആന്റിക്കും അങ്കിൾ നും വനജയെ ഇഷ്ടമായി.. ഇണങ്ങി കഴിഞ്ഞാൽ പിന്നെ വാ തോരാതെ സംസാരിക്കുന്ന അവളുടെ പ്രകൃതം ആരെയും അവളിലേക്ക് പെട്ടെന്ന് അടുപ്പിക്കും..
അച്ഛൻ വന്നിട്ടുണ്ടെന്നു ഞാൻ പോയി പറഞ്ഞപ്പോൾ മോളു കേറി വന്നു അവൾ ഒരുപാട് ഹാപ്പി ആരുന്നു..
“നമുക്ക് പോകണ്ടേ ” സന്തോഷേട്ടൻ ചോദിച്ചു..
“ഇപ്പോഴെയോ..! കുറച്ചു കഴിഞ്ഞു പോകാം അച്ഛാ” ചിണുനികൊണ്ട് അവൾ അത് പറഞ്ഞിട്ട് താഴേക്കു പോയി..
അവൾ പെട്ടെന്ന് തന്നെ എല്ലാവരുടേയും അടുത്തു. വനജ താഴേക്ക് പോയതും ഞങ്ങൾ അവിടെ ഇരുന്ന് സംസാരിച്ചുകൊണ്ടിരുന്നു.
മോളെ ഒരുപാട് കാലത്തിനു ശേഷം ഇത്രയും ഹാപ്പി ആയി കാണാൻ കഴിഞ്ഞതിനു സന്തോഷേട്ടൻ എന്നോട് നന്ദി പറഞ്ഞു..
“അതൊന്നും വേണ്ട ചേട്ടാ.. പറ്റുമെങ്കിൽ അവളെ ഇവിടെ നിർത്തു കുറച്ചു ദിവസം..