ഞാൻ: എന്ത് പറ്റി ഡി
ആനി: വയർ വേദനിക്കുന്നു
ഞാൻ : വാ നമുക്ക് ഹോസ്പിറ്റൽ പോകാം. കിച്ചു സൂര്യ വന്നു എടുക്കട
കിച്ചു : എന്ത് പറ്റി
ഞാൻ: അവൾക്ക് വയ്യാ. ഹോസ്പിറ്റൽ പോകാം.
സൂര്യ: വാ കേറ്
ആനി: ഡാ സഹിക്കാൻ പറ്റുന്നില്ല
ഞാൻ : ഒന്നും ഇല്ല നെ പേടിക്കാതെ ഇതാ ഇപ്പൊ എത്തും ആശുപത്രിയിൽ
അവളുടെ കൈയിൽ മുറുക്കെ പിടിച്ചു. വിളിക്കാത്ത ദൈവങ്ങൾ ഇല്ല ഒന്നും വരുതല്ലേ എന്ന്. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ ആനി ബ്ലഡ് ശർദിച്ചു. അതു കണ്ടപ്പോ അവന്മാർക്കും ടെൻഷൻ ആയി. വണ്ടി എമർജൻസി ഇട്ടു നേരെ ഹോസ്പിറ്റൽ പോയി. ചെന്നു നേരെ സ്ട്രക്ചർ കിടത്തി അവർ അങ്ങ് കൊണ്ട് പോയി. എനിക്ക് ആണേൽ എന്ത് ചെയ്യണം എന്ന് ഒന്നും അറിയില്ല. സൂര്യ ആണേൽ ആനിയുടെ വീട്ടിൽ വിളിച്ചു വിവരങ്ങൾ പറഞ്ഞു. അവരും പെട്ടന്ന് വന്നു. കുറെ നേരം കഴിഞ്ഞു ഐസിയു നിന്ന് നഴ്സ് പുറത്ത് വന്നു.
സിസ്റ്റർ: ആനിയുടെ ആളുകൾ
(ഞങൾ എല്ലാവരും പോയി)
സിസ്റ്റർ: ഡോക്ടറെ ഒന്ന് കാണണം നിങ്ങൽ
ഞാനും അപ്പച്ചനും കൂടെ പോയി
ഡോക്ടർ: ഇരിക്കൂ
ഞാൻ: എന്താ ഡോക്ടർ
ഡോക്ടർ: നിങ്ങൾക്ക് അറിയാവുന്നത് തന്നെ ആണ്. ക്രിട്ടിക്കൽ ആണ് കാണാൻ ഉള്ളവർക്ക് കയറി കണ്ടോളൂ. പ്രാർത്ഥിക്കാം അതേ ഉള്ളൂ ഇനി. അവളുടെ മനസും താനും ആണ് അവൾടെ ശക്തി. അതാണ് ഇത്രേം നാൾ അവളെ ജീവിപ്പിച്ചത്.
പുറത്ത് ഇറങ്ങിയപ്പൊ ഒരുമാതിരി മരവിച്ച അവസ്ഥ ആയിരുന്നു. പക്ഷേ അപ്പച്ചൻ സ്ട്രോങ്ങ് ആയിരുന്നു.
അപ്പച്ചൻ: നീ എന്തിനാ ഉവ്വേ ഇങ്ങനെ. പോയി എൻ്റെ കൊച്ചിനെ കാണ്. എനിക്ക് കാണാൻ ഉള്ള ത്രാണി ഇല്ല.