എൻറെ പെണ്ണ് [Achus]

Posted by

ഞാൻ: അമ്മ ഇത് പറയാനാണോ വിളിച്ചത്. ഒത്തിരി തവണ പറഞ്ഞതല്ലേ അന്നേരവും ഞാൻ ആ ഉത്തരം പറഞ്ഞത്.

അമ്മ: നീ വരുന്നില്ല എന്നല്ലേ. എനിക്ക് നിന്നെ കാണാൻ കൊതിയാവുന്നു. 😞

ഫോണി അമ്മയുടെ തേങ്ങ ൽ എനിക്ക് കേൾക്കാം🥹

ഞാൻ: അമ്മ കരയുവാ ഞാൻ പറഞ്ഞതല്ല കരയില്ലെന്ന്

അമ്മ: പിന്നെ ഞാൻ എന്ത് ചെയ്യാനാണ്. ഇന്ന് നീ ഇവിടെ നിന്ന് പോയിട്ട് അഞ്ച് വർഷമായി ഈ അഞ്ചുവർഷം നിന്നെ കാണാതിരുന്നില്ല എടാ ഞാൻ

ഞാൻ: വരാം അമ്മേ

അമ്മ: പിന്നെ ഒരു അർജന്റ് കാര്യം പറയാനുണ്ട്. നിൻറെ ചേട്ടൻറെ കല്യാണം നിശ്ചയിച്ചു. ഈ വരുന്ന ഇരുപത്തിയാറാം തീയതിയാണ്.

ഞാൻ: അമ്മ ഇത് പറയാനാ ണോ വിളിച്ചത്. ചേട്ടന് കല്യാണം നടത്തിക്കോട്ടെ അച്ഛൻ അല്ലേ നടത്തുന്നത്. ഞാൻ എന്നാത്തിനാ ഒരു അധികപ്പറ്റായി.

അമ്മ: നീ വരണം നീ വന്നില്ലെങ്കിൽ ഈ ഭൂമി വിട്ടുപോകും നിനക്ക് വേണ്ടി മാത്രമാണ് ഇത്രയും കാലം ഞാൻ ജീവനോടിയിരുന്നത് അതുകൊണ്ട് അമ്മ പറയുന്നത് മോൻ അനുസരിക്കണം ഇത് അമ്മയുടെ അപേക്ഷയാണ്.

ഞാൻ: അമ്മ എന്നാത്തിനാ അമ്മ ഇതൊക്കെ പറയുന്നത് ഞാൻ വരാം ഉറപ്പായിട്ടും വരാം. നാളെത്തന്നെ

അമ്മ: ഉറപ്പാണ് മോനെ നീ വരുമോ

ഞാൻ: അമ്മയ്ക്ക് വേണ്ടി മാത്രം ഞാൻ വരും. അമ്മേനെ ഞാൻ വിളിക്കാം ഇപ്പോൾ ഇത് ആരോടും പറയണ്ട. ഞാൻ ലീവ് ചോദിക്കട്ടെ ലീവ് കിട്ടിയാൽ എത്രയും വേഗം വരാം. Bey amma

അമ്മാ: ശരി മോനെ സൂക്ഷിച്ചും വാ

ഫോൺ കട്ടാക്കി കഴിഞ്ഞ് ഞാൻ പോണോ വേണ്ടയോ എന്ന് ആലോചിക്കുന്നു.

ഞാൻ എംഡിയുടെ ക്യാബിനിലേക്ക് പോകുന്നു.

May I come in sir

Yes coming

Leave a Reply

Your email address will not be published. Required fields are marked *