പകുതി പൂക്കുന്ന പാരിജാതങ്ങൾ 1
Pakuthi Pookkunna Parijathangal 1 | Author : Spulber
ഒരൊറ്റ വർഷം പ്രേമിച്ചാണ് സണ്ണിജോസഫ് എന്ന ബസ് ഡ്രൈവർ പണക്കാരിയായ മിയതോമസിനെ കല്യാണം കഴിച്ചത്.. നാടാകെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു അവരുടെ കല്യാണം..
മിയയുടെ കുടുംബക്കാർക്ക് ഒരു നിലക്കും അംഗീകരിക്കാൻ പറ്റാത്ത ബന്ധമായിരുന്നത്..
താമസിക്കാൻ സ്വന്തമായൊരു വീടോ, ബന്ധുബലമോ ഇല്ലാത്ത സണ്ണിയെ ഒരു മരുമകനായി കാണാൻ, അമേരിക്കയിലെ ന്യൂ ജഴ്സിയിൽ സ്വന്തമായി ഹാർഡ് വേർ ബിസിനസ് നടത്തുന്ന തോമസിന് ആലോചിക്കാൻ പോലുമായില്ല.
മകൾ കരഞ്ഞ് പറഞ്ഞ് അയാൾ അൽപമയഞ്ഞെങ്കിലും മിയയുടെ അമ്മ ബെറ്റി ഒരടി പിന്നോട്ട് മാറിയില്ല.
ഏക മകൾക്ക് ഒരു തെണ്ടിച്ചെക്കൻ ഭർത്താവായി വരുന്നത് മരണ തുല്യമായി അവൾ കണ്ടു.
അതവൾ മകളോട് പറയുകയും ചെയ്തു.
അമ്മയുടെ ആത്മഹത്യാ ഭീഷണിയൊന്നും മിയയിൽ ഒരു ചലനവും ഉണ്ടാക്കിയില്ല.
കാണാൻ അതി സുന്ദരനായ സണ്ണിയെ മറക്കാൻ അവൾക്കായില്ല.
സൗന്ദര്യം മാത്രമല്ല, പല സന്ദർഭങ്ങളിലായി അവന്റെ കരുത്തും അതിനകം അവളറിഞ്ഞിരുന്നു.
നല്ല സൗന്ദര്യവും, നല്ല ആരോഗ്യവുമുള്ള ഒരുത്തനാകണം തന്റെ ഭർത്താവ് എന്ന് മാത്രമേ മിയ ആഗ്രഹിച്ചുള്ളൂ.. അത് രണ്ടും സണ്ണിക്ക് വേണ്ടുവോളം ഉണ്ടായിരുന്നു.
പണം വേണ്ടതിലും അധികം തന്റെ അപ്പന്റടുത്തുണ്ടല്ലോ.. പോരാത്തതിന് താനൊറ്റ മോളും.. ഇതൊക്കെ തനിക്കും സണ്ണിച്ചനും തന്നെയല്ലേ….
ഇങ്ങിനെയൊക്കെയാണ് മിയ ചിന്തിച്ചത്.
രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം നാട്ടിലേക്ക് വരുന്ന തോമസ് മകളുടെ വിശേഷമറിഞ്ഞ് പെട്ടെന്ന് നാട്ടിലെത്തി.