““ഇല്ലില്ല.. അത് കയ്യിലിരുന്നോട്ടെ… ഒന്നുവില്ലേലും ഈ രാത്രിയിൽ ഇത്രേം ദൂരം വണ്ടിയോടിച്ച് വന്നതല്ലെ.”” മുഖത്തെ ആ നിറഞ്ഞ ചിരി മാറ്റാതെതന്നെ അഞ്ജു പറഞ്ഞു—- അതിന് മറുപടിയായി ഞാൻ അഞ്ജുവിനെ നോക്കി ഒന്ന് ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല..
അഞ്ജു തന്ന പൈസ പാന്റിന്റെ പിൻപോക്കറ്റിലേക്ക് തിരുകികൊണ്ട് ഞാനെന്റെ ഇടത് സൈഡിലേക്ക് നോക്കി, മിത്ര ഇപ്പഴും വണ്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയിട്ടില്ല അവൾ ഇപ്പഴും വണ്ടിയിൽതന്നെ ഇരിക്കുകയായിരുന്നു.
““ഉച്മ്”” അവളിൽ നിന്നും നോട്ടംമാറ്റി ഫ്രെണ്ടിലേക്ക് നോക്കി ഞാനൊന്ന് ചുമച്ചു—- ഇറങ്ങുന്നില്ലെ’ എന്ന ഭാവത്തോടെ..
““പിള്ളേരെ വാ”” അഞ്ജു മറ്റ് പെൺകുട്ടികളേയും വിളിച്ചുകൊണ്ട് മിത്രയുടെ വീടിനുള്ളിലേക്ക് നടന്നു… ചിലപ്പോൾ മിത്രയ്ക്ക് എന്നോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടാവും എന്ന് മനസ്സിലാക്കി അഞ്ജു അവരേംകൊണ്ട് അവിടുന്ന് ബോധപൂർവം മാറി തന്നതാവാം..
മിത്ര അപ്പഴും ഒന്നും മിണ്ടാതെ ഫ്രെണ്ടിലേക്കുതന്നെ നോക്കി അതേ ഇരുപ്പുതന്നെ തുടർന്നു..
രണ്ട് കയ്യും സ്റ്റിയറിങ്ങിൽ പിടിച്ച് ഒന്നും മിണ്ടാതെ ഞാനും ഫ്രെണ്ടിലേക്കുതന്നെ നോക്കി ഇരുന്നു ആവൾ വണ്ടിയിൽ നിന്നും ഇറങ്ങുന്നതും കാത്ത്, നോട്ടം ഫ്രെണ്ടിലേക്കാണെങ്കിലും എന്റെ ശ്രെദ്ധമുഴുവനും മിത്രേതന്നെയായിരുന്നു—
““അപ്പൂസിറങ്ങ്”” എതാനം ചില മിനിറ്റുകൾ നീണ്ടുനിന്ന നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഫ്രെണ്ടിലേക്ക് നോക്കികൊണ്ടുതന്നെ മിത്ര പറഞ്ഞു..
അവൾ പറഞ്ഞതുകേട്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..