““ചേട്ടന്റെ ശെരിക്കുമുള്ള പേര് അപ്പൂസ് എന്നുതന്നെയാണൊ.?”” പിൻസീറ്റിലിരുന്ന ഒരു വെരളിപിടിച്ച കുരുപ്പിന്റെ ചോദ്യമാണ് എന്നെ ആ ചെറിയ ചിന്തയിൽ നിന്നും ഉണർത്തിയത്..
““എന്ത.? എന്താ ചോദിച്ചെ.?”” അവൾ ചോദിച്ചത് ശെരിക്കും കേൾക്കാഞ്ഞതുകൊണ്ട് ഞാൻ വീണ്ടും ചോദിച്ചു…
““ചേട്ടന്റെ ശെരിക്കുമുള്ള പേരെന്താണെന്ന്”” ഡ്രൈവിംഗ് സീറ്റിന്റെ പിന്നിൽ രണ്ട് കയ്യും ചേർത്ത് പിടിച്ച് മുഖം എന്റെ സൈഡിലേക്ക് കൊണ്ടുവന്നസേഷം ആ കുരുപ്പ് വീണ്ടും എന്നോട് ചോദിച്ചു—– ആ സമയം അവളിൽ നിന്നും ഒരു പെർഫ്യൂമിന്റെ മണവും എന്റെ മൂക്കിലേക്ക് കേറി..
““അ..””””
““അക്ഷയ്…. അക്ഷയ് കൃഷ്ണ”””
ആ കുരുപ്പിനോട് ഞാനെന്റെ പേര് പറയാൻ വായ തുറന്നതും മിത്ര അതിനിടയിൽകയറി എന്റെ മുഴുവൻ പേരും അങ്ങ് പറഞ്ഞുകൊടുത്തു—- ഞാൻ തലചരിച്ച് മിത്രയുടെ മുഖത്തേക്കുനോക്കി അവളെന്റേയും— ആ നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഒന്ന് കോർത്തു…. എന്നാൽ ഞാൻ പെട്ടന്നുതന്നെ അവളിൽ നിന്നും നോട്ടം മാറ്റി ഡ്രൈവിങ്ങിലേക്ക് ശ്രെദ്ധ തിരിച്ചു—- അതേസമയം എന്റെ പേര് ചോദിച്ച ആ കുരുപ്പും പിന്നിലേക്ക് ചാരി ഇരുന്നസേഷം മറ്റ് പെൺകുട്ടികളോട് എന്തൊക്കെയോ കണുകുണാന്ന് വർത്താനം പറയാനും തുടങ്ങിയിരുന്നു..
സമയം രാത്രി പത്ത് കഴിഞ്ഞതിനാൽ റോഡിൽ അധികം വണ്ടിയൊന്നും ഉണ്ടായിരുന്നില്ല….. അതുകൊണ്ടുതന്നെ ഞാൻ നല്ല സ്പീഡിലുമാണ് വണ്ടി ഓടിക്കുന്നത്..
ആപ്പഴാണ് മിത്രയുടെ ഫോൺ ബെല്ലടിച്ചത്——
പഴ്സിൽനിന്നും ഫോൺ കയ്യിലെടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കിയ മിത്ര കോൾ എടുക്കണൊ വേണ്ടയൊ എന്ന് സ്വല്പനേരം ആലോചിച്ചശേഷം ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ കോളെടുത്തു..