അക്ഷയ്മിത്ര 2 [മിക്കി]

Posted by

അതേസമയം അവളെന്റെ കയ്യിൽ പിടിച്ചുകൊണ്ടുതന്നെ തിരിഞ്ഞ് വണ്ടിയുടെ അടുത്തേക്ക് നടന്നു— അനുസരണയുള്ള ഒരു കൊച്ചുകുട്ടിയേപോലെ ഞാനും അവളുടെയൊപ്പം നടന്നു—- ആ സമയം എന്തുകൊണ്ടൊ അവൾ പറയുന്നതൊക്കെ അതേപടി അനുസരിക്കാനാണ് എന്റെ മനസ്സും എന്നോട് പറഞ്ഞത്..

എന്നാൽ ഇതെല്ലാം കണ്ട് ““എന്താണ് ഇപ്പോൾ ഇവിടെ സംഭവിക്കുന്നത്.?”” എന്ന ഊമ്പിയ ചോദ്യവും മനസ്സിലിട്ട് വായുംപൊളിച്ച് അതേ നിൽപ്പുതന്നെ നിൽക്കുകയാണ് നമ്മുടെ ചങ്ക് ബ്രോസ്: മനീഷും, റഫീകും..

വണ്ടിയുടെ അടുത്തെത്തിയതും അവൾത്തന്നെ ഡ്രൈവിംഗ് സൈഡിലെ ഡോർ തുറന്നുതന്നസേഷം എന്റെ മുഖത്തേക്ക് നോക്കി..

“കേറ്..””” എന്ന് പറഞ്ഞുകൊണ്ട് ഡോറിന്റെ അടുത്തുനിന്നും മിത്ര സ്വല്പം ഒതുങ്ങിനിന്നു..

എന്നാൽ ആ സമയമത്രയും ““നമ്മൾതമ്മിൽ ഒരു പ്രേശ്നോവില്ല”” എന്നമട്ടിലുള്ള അവളുടെ ഈ പെറ്റുമാറ്റമൊക്കെ കണ്ട് ഒരു വെരുകിനെപോലെ ഒന്നും മനസ്സിലാവാതെ അവളുടെ മുഖത്തേക്കുതന്നെ നോക്കി നിൽക്കുകയായിരുന്നു ഞാൻ..

““എന്റെ സർവ്വേശ്വര….. ഇതൊക്കെ സത്യമാണോ അതൊ വെറും സ്വപ്നമാണൊ.? ഇവൾക്ക് ശെരിക്കും എന്നോട് ദേഷ്യവൊന്നുവില്ലെ.? അതോ പോന്നവഴിക്ക് എന്നെ കൊല്ലാനുള്ള വല്ല പ്ലാനുമായിരിക്കുമൊ ഇവളുടെ മനസ്സിൽ.❔❔””

““എന്തോ ആലോചിച്ച് നിൽക്കുവ അപ്പൂസെ.? സമയം പത്തായി…. പോകണ്ടെ, കേറ്.. കേറ്… പെട്ടന്ന് കേറ്””” എന്റെ കൈയിൽ പിടിച്ച് വലിച്ച് ഡ്രൈവിംഗ് സീറ്റിലേക്ക് തള്ളികയറ്റികൊണ്ട് മിത്ര പറഞ്ഞു..

ഡ്രൈവിംഗ് സീറ്റിലേക്ക് ഒരു പ്രെതിമയെപോലെ കയറിയിരുന്ന ഞാൻ റിയർ മിററിലൂടെ പിൻസീറ്റിലേക്കൊന്ന് നോക്കി—- ഒന്നും മനസ്സിലാവാതെ അവരും എന്നേതന്നെ നോക്കി ഇരിക്കുകയാണ്,,,,,,, എന്നാൽ അഞ്ജുമാത്രം എന്നെ നോക്കാതെ തല കുനിച്ചുപിടിച്ചാണ് ഇരിക്കുന്നത്— എന്തോ കള്ളത്തരം ചെയ്തപോലെ.❓

Leave a Reply

Your email address will not be published. Required fields are marked *