ഇനി ഇവിടെനിന്നാൽ ശെരിയാവില്ല എന്ന് മനസ്സിലാക്കിയ ഞാൻ
““അപ്പൊ പോയേക്കാം അല്ലെ.?””” പിന്നിലേക്ക് നോക്കാതെ ഞാൻ ചോദിച്ചു—– ““ആം പോയേക്കാം ചേട്ടാ.”” പിൻസീറ്റിലിരുന്ന് ഏതോ ഒരു പെൺകുട്ടി പറഞ്ഞു…. ഞാൻ പതിയെ വണ്ടി മുന്നോട്ടെടുത്തു,,,, അനിതയും അനഘയും വണ്ടിയുടെ അടുത്തേക്കുവന്ന് വീണ്ടും അവരോട് യാത്രപറഞ്ഞു..
““ചേച്ചിയിടക്ക് വീട്ടിലേക്ക് വരണേട്ടൊ”” പുറത്ത് നിന്നുകൊണ്ട് അക്കു മിത്രയോട് പറഞ്ഞു—– അതിനവൾ
““അയ്യൊ.. തീർച്ചയായും വരാം മോളെ”” ഒരു പുഞ്ചിരിയോടെ മിത്രയും മറുപടിപറഞ്ഞു..
““ഏഹ്… ഇവരിതിനിടയ്ക്ക് കമ്പനിയായൊ….. ഇനിയിപ്പൊ എന്നേക്കുറിച്ച് ആക്കുനോട് മിത്ര എന്തേലും പറഞ്ഞുകാണുവൊ.? ഏയ്.!””” മിത്രേടേം ആക്കൂന്റേം പരസ്പര സ്നേഹത്തോടെയുള്ള സംസാരംകണ്ട് ഞാൻ മനസ്സിലോർത്തു..
അപ്പഴേക്കും വീടിന്റെ മുറ്റത്തുനിന്നും വണ്ടിഞാൻ റോഡിലേക്ക് ഇറക്കിയിരുന്നു..
****
അനഘയുടെ വീട്ടിൽനിന്നും ക്ഷേത്രത്തിലേക്കുള്ള മൂന്നുമിനുട്ട് യാത്രയ്ക്കിടയയിൽ ഞാൻ പിന്നിലേക്ക് നോക്കാനേ പോയില്ല, ഡ്രൈവിങ്ങിൽ തന്നെ ശ്രെദ്ധകൊടുത്തു, പെണ്ണുങ്ങൾ പിന്നിലിരുന്ന് എന്തൊക്കെയൊ കാണുകുണാന്ന് സംസാരിക്കുന്നുണ്ട്—- ഏറെക്കുറെ ക്ഷേത്രം അടുക്കാറായപ്പോൾ ഞാൻ ഫോണെടുത്ത് മനീഷിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു…
““എവിടായി മച്ചാനെ കോർട്ടിൽ എത്തിയൊ””” ഫോൺ എടുത്തതും അവൻ ചോദിച്ചു,,,
““നിയങ്ങോട്ട് ഇറങ്ങിക്കൊ.! ഞാനവിടെ എത്തി.!””
““ഓക്കേട മച്ചാനെ”” എന്നുപറഞ്ഞ് അവൻ ഫോൺ കട്ടാക്കി—— എന്നാൽ എന്റെ മനസ്സിൽ ചെറിയൊരു ടെൻഷൻ വീണ്ടും തുടങ്ങി, മിത്രേ കാണുമ്പോൾ അവന്റെ ഈ മച്ചാൻവിളി മാറി മൈരെ വിളി ആകും അതെനിക്ക് നന്നായിട്ട് അറിയാം,,, എന്തൊക്കെ സംഭവിച്ചാലും അവനെ ഇവരുടെകൂടെ എങ്ങനേലും പറഞ്ഞ് വിടണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു..