എടാ പൊട്ടാ.. അത് ഞാൻ നിന്റെ ഈ ചടഞ്ഞ മൂഡ് ഒന്ന് മാറ്റാൻ വേണ്ടി പറഞ്ഞതല്ലേ…..
എന്ത് മൂഡ് മാറ്റാൻ ആയാലും ആ ശവത്തിന്റെ കാര്യം പറയണ്ട….
ശവമോ… നിന്റെ ഭാര്യയാ അത്……
ബിൻസി വീണ്ടും അവനെ ചൊടിപ്പിച്ചു.
ഇപ്പോളത്തെ പിരിമുറുക്കത്തിൽ നിന്നും അവനെ പൂർണ്ണമായും പുറത്തു കൊണ്ടു വന്നു തന്റെ പഴയ മോനൂട്ടൻ ആക്കാനായിരുന്നു ബിൻസി ശ്രമിച്ചത്.
പക്ഷെ ആ പറച്ചിലും അവനു ദാഹിച്ചില്ല.
ബിൻസിയുടെ കൈ വിടുവിയ്ക്കാൻ ശ്രെമിച്ചു കൊണ്ടു അവൻ പറഞ്ഞു
അല്ലേലും എല്ലാ പെണ്ണുങ്ങളും കണക്കാ… ഓന്തിനെ പോലെയാ നിറം മാറുന്നത്…..പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് ഒന്ന്…
ഹിരണിനെ ഒന്നുകൂടി മുറുക്കി പിടിച്ചു ബിൻസി
ശെരി ശെരി സമ്മതിച്ചു ഭാര്യയും അല്ല ആരും അല്ല…. പോരെ..എന്നാലും എത്ര മോശം ആയാലും നമ്മള് അങ്ങനെ ഒന്നും വിളിക്കണ്ടാട്ടോ..ശത്രു ആയാലും മിത്രം ആയാലും നമ്മള് നമ്മുടെ നില വിട്ടു പെരുമാറാൻ പാടില്ല..അങ്ങനെ ചെയ്ത അവരും നമ്മളും തമ്മിൽ എന്താ വ്യത്യാസം…
അത് കൊണ്ടു മോനൂ പേര് വിളിച്ച മതി..
എന്താ ആ കുട്ടിയുടെ പേര്…
ആാാ… ആർക്കറിയാം.. എന്താ പേര് എന്നോ എന്ത് ജാതി ആണെന്നോ…
പേര് പോലും അറിയാത്ത പെണ്ണിനെയാണോടാ കെട്ടി വീട്ടിൽ കൊണ്ടേ നിർത്തിയിരിക്കുന്നത്….
ഗോഡ് ഫാദർ സിനിമയിലെ പോലെ കെട്ടെടാ താലി.. കൊട്ടെടാ മേളം അതായിരുന്നു അവിടുത്തെ അവസ്ഥ…അതിനിടയിലാണ് പേരും നാളും ഒക്കെ തിരക്കാൻ പോകുന്നത്..
ഹിരൺ അതെ നിൽപ്പിൽ അങ്ങനെ പറഞ്ഞു എങ്കിലും മുന്നേ ഉണ്ടായിരുന്ന ദേഷ്യ ഭാവം അവനിൽ ഇല്ലായിരുന്നു….