♥️അവിരാമം 4♥️
Aviramam Part 4 | Author : Karnnan
[ Previous Part ] [ www.kkstories.com]
പ്രിയമുള്ളവർക്കു കർണ്ണന്റെ വിനീതമായ നമസ്കാരം.. 🙏
ഒത്തിരി വൈകി എന്നറിയാം കുറച്ചു തിരക്കുകളിൽ പെട്ടു എഴുതുവാൻ കഴിയുന്നുണ്ടായിരുന്നില്ല.
നിങ്ങൾ പറയുന്ന അഭിപ്രായങ്ങൾ എല്ലാം തന്നെ മാനിക്കുന്നു. പിന്നെ ഇത് പൂർണ്ണമായും പ്രണയത്തിലൂടെ കടന്നു പോകുന്ന ഒരു കഥയാണ്. അത് കൊണ്ട് തന്നെ സെക്സ് എല്ലാം അതിന്റേതായ സമയങ്ങളിൽ മാത്രമേ എത്തിച്ചേരൂ…..
തുടർന്നും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ
കർണ്ണൻ…..
💕 നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ…ഇത് അവരുടെ പ്രണയം ആണ് 💕
ചിന്തകൾ കാട് കയറാൻ തുടങ്ങിയതോടെ ഹിരൺ വീണ്ടും ആസ്വസ്ഥാനാവൻ തുടങ്ങി. തനിക്കു ഈ ലോകത്തിൽ ഏറ്റവും സമാധാനം കിട്ടുന്ന ഇച്ചേയിയുടെ മടി തട്ടിലെ വാത്സല്യത്തിന്റെ ചൂട് പോലും അവനെ ചുട്ടു പൊള്ളിയ്ക്കുന്നത് പോലെ തോന്നി . ബിൻസിയുടെ മടിയിൽ നിന്നും എഴുനേറ്റ് അവൻ കാറിനുള്ളിൽനിന്നും വീണ്ടും ഒരു കുപ്പി വെള്ളം എടുത്തു തുറന്നു തല വഴി ഒഴിച്ചു. തെല്ല് ആശ്വാസത്തിനെന്നവണ്ണം
എന്തോന്നാ ചെറുക്കാ ഈ കാണിക്കുന്നത്. വെള്ളം ഇറങ്ങി ഇനിവല്ല അസുഖവും കൂടി വരും…..
അല്പം ദേഷ്യത്തോടെയും ശാസനയോടെയും ബിൻസി ഹിരണിനു നേരെ കണ്ണുരുട്ടി
ഇവിടെ ജീവിതം തന്നെ നായ നക്കിയ അവസ്ഥയില അപ്പോളാണ് അസുഖം……
പുച്ഛത്തോടെ ഹിരൺ അതിനു മറുപടിയും കൊടുത്തു.
ആ.. നോക്കാനും ശുശ്രൂഷിയ്ക്കാനും ഒക്കെ ഇപ്പൊ ആളുണ്ടല്ലോ… ഞാൻ അത് ഓർത്തില്ല…..