അല്ലെ വേണ്ട ഞാൻ തന്നെ ചുമക്കേണ്ടി വരും..
കയ്യിൽ കിട്ടിയ ഫോണുമായി ബാൽകാണിയിലേക്ക് നടന്നു. പൊട്ടി കിടന്നിരുന്ന ഫോണിൽ നിന്നും സിം എടുത്തു കയ്യിലിരുന്ന ഫോണിൽ ഇട്ടു അത് ഓൺ ചെയ്തു.
ഒത്തിരി മെസ്സേജ്ജും കോളുകളും.എല്ലാം നോട്ടിഫിക്കേഷൻ വന്നു. പരിചയം ഉള്ള നമ്പറും ഇല്ലാത്തതും അങ്ങനെ പലതും
വാട്ട്സ് ആപ് സെറ്റ് ആക്കി അവൻ റിൻസിയുടെ മാത്രം ചാറ്റ് ഓപ്പൺ ചെയ്തു നോക്കി. ഡെലീറ്റഡ് മെസ്സേജ് ഒരുപാട് ഉണ്ട് അവസാനം…… ആശംസകൾ….എന്നൊരു മെസ്സേജ് മാത്രം. തെറ്റിദ്ധാരണ മൂലമാണോ അതോ ആത്മാർത്ഥമായി അവൾ പറഞ്ഞതാണോ എന്ന് ഹിരണിനു മനസിലായില്ല. പക്ഷെ റിൻസിയുടെ ആശംസ പോലും അവന്റെ മനസിനെ കീറി മുറിച്ചു.
മനസ്സിൽ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചവൾ കൈവിട്ടു പോയി എന്ന സത്യം തിരിച്ചറിഞ്ഞതിനാൽ പിന്നെ അവൻ അധിക സമയം ഫോണിൽ സമയം കളഞ്ഞില്ല ഫോൺ ചാർജിങ്ങിന് ഇട്ടതിനു ശേഷം വീണ്ടും ബാൽക്കണിയിലെ ചാരു കസേരയിൽ വന്നിരുന്നു. രണ്ടു ദിവസത്തെ ക്ഷീണവും ടെൻഷനും എല്ലാം കാരണം ഹിരണിന്റെ കണ്ണുകൾ അടഞ്ഞു അവൻ ഒരു മയക്കത്തിലേക്കു വീണു.
വെയിലിന്റെ കാഠിന്യം മുഖത്തു അസ്വസ്ഥത വരുത്തിയപ്പോൾ ഹിരൺ മയക്കത്തിൽ നിന്നും ഉണർന്നു. കണ്ണുകൾ തുറക്കാൻ അവൻ നന്നേ പാടുപെട്ടിരുന്നു. കണ്ണുകളിൽ എരിച്ചിൽ തോന്നി എങ്കിലും അവൻ ഒരു വിധം എഴുന്നേറ്റ് നിന്നു. കസേരയിലെ കിടത്തം നാടുവിനും കഴുത്തിലും നല്ല രീതിയിൽ തന്നെ വേദന സമ്മാനിച്ചു
കഴുത്തിലും നാടുവിനും കൈ കൊടുത്തു കൊണ്ട് ഹിരൺ റൂമിലേക്ക് ചെന്നു.