ബിൻസിയുടെ ഒപ്പം നിന്നപ്പോൾ കിട്ടിയിരുന്ന അതെ ആശ്വാസവും സമാധാനവും അവനു അവിടെയും തോന്നി.
നേരം വെളുത്തു തുടങ്ങി. നല്ല തണുപ്പും. നനഞു കൊണ്ട് അങ്ങനെ അധിക സമയം അവിടെ നില്കാൻ കഴിയില്ല എന്ന് തോന്നിയതോടെ ഹിരൺ വീടിനു ഉള്ളിലേക്ക് നടന്നു. അടുക്കള വാതിൽ തുറന്നു അകത്തു കയറി ഹിരൺ അമ്മയുടെ മുറിയിലേക്ക് ഒന്ന് പാളി നോക്കി. ഉറക്കം ആണെന്ന് തോന്നുന്നു. രാത്രി ഉറങ്ങി കാണില്ലായിരിക്കും ശബ്ദം ഉണ്ടാക്കാതെ തന്നെ അവൻ മുകളിലേക്കു നടന്നു.
റൂമിനു മുന്നിൽ ഹിരൺ ഒരു നിമിഷം നിന്നു. അകത്തു കയറാണോ. അവളുടെ മോന്ത കണ്ടാൽ ഒരു തോഴി കൊടുക്കാൻ തോന്നും. കയറാതെ വേറെ വഴിയും ഇല്ല. ഡ്രസ്സ് മാറണം.. എല്ലാം തന്റെ റൂമിൽ ആണ്.
നാശം….എന്തേലും ആവട്ടെ.. പുല്ല്…
നിരഞ്ജനയോടുള്ള ദേഷ്യം പല്ലുകൾ കൂട്ടി ഞെരിച്ചു കൊണ്ട് അവൻ വാതിൽ തുറന്നു അകത്തു കയറി.
നേരം വെളുത്തു തുടങ്ങിയിട്ടേ ഉള്ളു. അത് കൊണ്ട് തന്നെ മുറിയിൽ വെളിച്ചം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. റൂമിലെ ലൈറ്റ് ഓൺ ചെയ്ത ഹിരണിന്റെ നോട്ടം ആദ്യം ചെന്ന് വീണത് മുന്നിലുള്ള ടേബിളിൽ ആയിരുന്നു
കുറെ വളകളും മാലയും… എല്ലാം കൂടെ ഒരു ബുക്കിന് മുകളിൽ ഊരി വച്ചിരിക്കുന്നു.
പിന്നിലേക്ക് തിരിഞ്ഞ ഹിരൺ ഇടിവെട്ടേറ്റത് പോലെ നിന്നു
ജീവിതത്തിൽ ആദ്യമായായിരുന്ന അത്തരത്തിൽ ഒരു കാഴ്ച അവൻ കാണുന്നത്.
തന്റെ കട്ടിലിൽ അലസമായ ഉറക്കത്തിൽ ആണ് അവൾ.
മനസിനുള്ളിലെ ദേഷ്യവും വാശിയും ഒക്കെ എങ്ങോട്ടോ പോയി മറഞ്ഞത് പോലെ അവനു തോന്നി. അത്രയ്ക്ക് മനോഹരം ആയിരുന്നു ആ കാഴ്ച.നയന മനോഹരമായ ആ ദൃശ്യത്തിൽ നിന്നും കണ്ണെടുക്കാൻ അവനു തോന്നിയില്ല.