ആസ്ഥാനത്തെ ബിൻസിയുടെ കോമഡി അവനു അത്രയ്ക്ക് അങ്ങ് രസിച്ചില്ല.കയ്യിലിരുന്ന ഒഴിഞ്ഞ കുപ്പി എടുത്തു ഹിരൺ ബിൻസിക്കൂ നേരെ എറിഞ്ഞു.
നല്ല ഉന്നം ഉള്ളത് കൊണ്ട് ബിൻസിയുടെ അടുത്ത് കൂടെ പോലും ചെന്നില്ല
ഹിരണിന്റെ ഏറു കൂടി മിസ്സായത്തോടെ ബിൻസി വാ പൊത്തി നിന്ന് ചിരിച്ചു.
ഇച്ചേയി തന്നെ കളിയാക്കുവാണെന്നു മനസിലായതോടെ അവന്റെ മനസ്സിൽ ദേഷ്യം നുരഞ്ഞു പൊന്തി.
എല്ലാം അറിഞ്ഞിട്ടും ഇച്ചേയി കൂടെ തന്റെ അവസ്ഥയെ പരിഹസിയ്ക്കുന്നത് ഓർത്തു ദേഷ്യതിനിടയിലും അവന്റെ കണ്ണുകളിൽ നീർതുള്ളികൾ പിറവി കൊണ്ടു.
ദേഷ്യത്തിൽ ചുവന്ന മുഖവും ചുരുട്ടി പിടിച്ച കൈകളുമായി നിന്ന ഹിരണിനെ ബിൻസി പിന്നിൽ നിന്നും വട്ടം പിടിച്ചു. അവന്റെ തോളിൽ താടി കുത്തി പിടിച്ചു കൊണ്ടു അവൾ ചോദിച്ചു.
അയ്യേ… ഇത്രേ ഉള്ളു എന്റെ മോനൂട്ടൻ…. ശ്ശേ മോശം… നീ ഇങ്ങനെ തൊട്ടാവാടി ആവല്ലേ മോനു…..
ഇച്ചേയി എന്നെ കളിയാക്കുന്നതൊന്നും എനിക്ക് വിഷമം ഒന്നുവല്ല.. പക്ഷെ എല്ലാം അറിഞ്ഞിട്ടും ആ ശവത്തിന്റെ കാര്യം പറഞ്ഞു എന്നെ കളിയാക്കിയ എനിക്ക് സങ്കടം വരും… ആര് മനസിലാക്കിയില്ല എങ്കിലും ഇച്ചേയി എന്നെ മനസിലാക്കും എന്ന് ഞാൻ കരുതി….
എല്ലാവരും പറയുന്നത് കേട്ടപ്പോ ആ ഒരു നിമിഷം ഇച്ചേയിയും അത് വിശ്വസിച്ചു പോയി എന്നുള്ളത് സത്യവാ.. പക്ഷെ ഇപ്പൊ ഈ നിമിഷം മുതൽ എന്റെ മോനൂട്ടൻ പറയുന്നത് മാത്രേ ഇച്ചേയി വിശ്വസിക്കൂ… ആരോട് കള്ളം പറഞ്ഞാലും മോനൂ എന്നോട് പറയില്ല എന്ന് ഇച്ചെയ്ക്ക് ഉറപ്പുണ്ട്….
അപ്പൊ പിന്നെ നോക്കാനൊക്കെ ആളുണ്ടെന്നു പറഞ്ഞു എന്നെ പരിഹസിച്ചതോ…