അപ്പോളും അവൻ മൗനം തുടർന്ന്. അവനും ഒരു തീരുമാനം എടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
മുള്ളിനെ മുള്ളു കൊണ്ട് തന്നെ എടുക്കണം….
ഏഹ്.. ഇച്ചേയി എന്താ ഉദ്ദേശിക്കുന്നത്…
മുള്ളിനെ മുള്ളു കൊണ്ട് തന്നെ എടുക്കണം.. കുറച്ചു ദിവസം കാത്തിരിക്കാം.. അവളുടെ ഉള്ളിൽ എന്തെങ്കിലും കള്ളത്തരം ഉണ്ടെങ്കിൽ അവളായിട്ട് തന്നെ നമുക്ക് മുന്നിൽ കാണിച്ചു തരും അതുവരെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് നമ്മൾ ഭവിച്ചേ മതിയാകൂ. എന്ത് തന്നെ ആയാലും ഇതിനൊരു തീരുമാനം ആകുന്നതു വരെ ഞാൻ ഉണ്ടാകും ഇവിടെ…..
മ്മ്……
ഹിരൺ സമ്മതം എന്നർത്ഥത്തിൽ അമർത്തി ഒന്ന് മൂളുക മാത്രം ചെയ്തു.
എന്നാൽ നീ വീട്ടിലേക്കു ചെല്ല്… ഞാൻ തിരിച്ചു പോകുവാ.. മോളെ കൂട്ടണം.. അവളെയും കൂട്ടി സിബിച്ചായനോട് കാര്യങ്ങൾ വിളിച്ചു പറഞ്ഞു ഞാൻ ഇങ്ങു വരാം…
മ്മ്……..
മോനൂട്ടൻ ടെൻഷൻ ആവണ്ട ഇച്ചേയി കൂടെ ഉണ്ട്….
ബിൻസി മുന്നോട്ട് കയറി ഹിരണിനെ വട്ടം ചുറ്റി പിടിച്ചു. തിരികെ അവനും. പരസ്പര സ്നേഹവും വിശ്വാസവും കലർന്ന ഒരു ആലിംഗനം.അല്പം ഉയർന്നു നിന്ന് ബിൻസി ഹിരണിന്റെ കവിളിൽ മുത്തി.
ഓരോന്നു ആലോചിച്ചു മനസ്സ് വിഷമിപ്പിക്കരുത്. അമ്മമാരോടും പപ്പയോടും ഒന്നും മനസ്സിൽ വച്ചു പെരുമാറുവോം ചെയ്യരുത്. അവരുടെ ഭാഗത്തും ശെരികൾ ഉണ്ട് അത് പോലെ തെറ്റുകളും. . സാരവില്ല.. ഇച്ചേയി വേഗം വരാം….
എല്ലാത്തിനും ഹിരൺ മൂളി നിന്നത് മാത്രേ ഉള്ളു….
ബിൻസിയുടെ കാർ കണ്മുന്നിൽ നിന്നും മറയുന്നത് വരെ ഹിരൺ അതെ നിൽപ് തുടർന്നു…