ഒപ്പം ഒരു പാവ കണക്കെ അവളുടെ പിന്നാലെ ഹിരണും.
ഹിരണിന്റെ കയ്യിൽ പിടിച്ചു വലിച്ചു നടന്ന ബിൻസി എന്തോ കണ്ടു ഭയന്ന പോലെ ഒന്ന് നിന്നു
ഇനി അവളും ഇവനെ കണ്ടിട്ടില്ല എങ്കിൽ..
ഇവനെ പോലെ എല്ലാവരും അവളെയും തെറ്റിദ്ധരിച്ചത് ആണെങ്കിൽ ..അപ്പോൾ ഈഅവസ്ഥയിലൂടെ തന്നെയല്ലേ ആ കുട്ടിയും പോകുന്നത്…
തെറ്റേതു ശെരിയെത് എന്ന് എങ്ങനെ കണ്ടെത്തും എന്റെ മാതാവേ…
ബിൻസി സ്വയം മനസ്സിൽ പതം പറഞ്ഞു
ഇനി മറ്റെന്തെങ്കിലും മനസ്സിൽ വച്ചു കൊണ്ട് അവളും കിട്ടിയ സാഹചര്യം മുതലെടുത്തവുമോ. അതോ മോനൂട്ടനെ പോലെ ഈ കുടുക്കിൽ അവളും വീണതാവുമോ.
ബിൻസിയുടെ മുഖത്തു മിന്നി മറഞ്ഞ ഭാവങ്ങൾ എന്തെന്ന് മനസിലാക്കാൻ അവനു കഴിഞ്ഞില്ല. ദേഷ്യത്തിൽ നിന്നിരുന്ന അവളുടെ മുഖം വളരെ പെട്ടന്ന് ശാന്തമായതായി അവനു തോന്നി. എങ്കിലും എന്തോ ഒന്ന് അവളെ അലട്ടുന്നില്ലേ എന്ന സംശയവും കടന്നു വന്നു
എന്നാ ഇച്ചേയി ആലോചിക്കുന്നത്…..
മനസ്സിൽ തോന്നിയ കാര്യങ്ങളും സംശയങ്ങളും അവൾ അവനോടു തുറന്നു പറഞ്ഞു….
പക്ഷെ ബിൻസി പറഞ്ഞത് അവനു ഉൾകൊള്ളാൻ കഴിഞ്ഞില്ല.
ഓഹ്…. വർഗ്ഗ സ്നേഹം ആവും അല്ലെ…
ദേ….ആവശ്യമില്ലാത്തതു പറഞ്ഞാൽ ഒരു കുത്തു ഞാൻ വച്ചു തരും പറഞ്ഞേക്കാം…
ഇച്ചേയി ശെരിക്കും എന്റെ കൂടെയാണോ അവളുടെ കൂടെയാണോ.. എന്തിനാ അവൾക്കു പാങ്ങു പറയാൻ നില്കുന്നത്…
ഞാൻ അവൾക്കു ഒരു പാങ്ങും പറഞ്ഞില്ല….
പക്ഷെ അവൾ പറയാൻ പോകുന്നത് എന്തായിരിക്കും എന്നതിനെ കുറിച്ച് എനിക്ക് ആവലാതി ഉണ്ട്….
എന്തിനു…..
അവിടെ നടന്നത് എന്താണെന്നു നമുക്ക് ആർക്കും അറിയില്ലല്ലോ….