നീ കുടിച്ചു ബോധം ഇല്ലാതെ നീ പോലും അറിയാതെ എന്തെങ്കിലും ചെയ്തതാണോ… നിനക്ക് ഓർമയില്ലാഞ്ഞിട്ടാണോ എന്നാണ് ചോദിച്ചത്….
രണ്ടും ഒന്ന് തന്നെയല്ലേ…
അല്ല രണ്ടും ഒന്നല്ല…. അറിഞ്ഞു കൊണ്ട് നീ അത് ചെയ്യില്ല.. ആ വിശ്വാസം എനിക്ക് ഉണ്ട്.. അറിയാതെ എന്തേലും പറ്റിയിട്ടുണ്ടോ എന്ന ചോദിച്ചത്….
അങ്ങനെ ഓർമ കിട്ടാതിരിക്കാനും മാത്രം ഫിറ്റ് ഒന്നുവല്ലായിരുന്നു ഞാൻ..ബൈക്കിൽ വന്നിറങ്ങിയതും എല്ലാവരും കൂടി പിടിച്ചു വലിച്ചു കൊണ്ടുവരുന്നതും എന്നെ തന്നെയാണ്. പക്ഷെ ഇടയിലൂടെ ഓടി പോയത് ഞാനല്ല….
അല്പം ദേഷ്യത്തിൽ തന്നെ ഹിരൺ പറഞ്ഞു നിർത്തി
കൈ കുടഞ്ഞു ബിൻസിയുടെ പിടുത്തം വിടുവിയ്ക്കാൻ നോക്കി എങ്കിലും അവൾ പിടുത്തം മുറുക്കി.
കണ്ടെത്തണം അത് ആരായിരുന്നു എന്ന്. എല്ലാവരും അറിയണം.. നീ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്..
ഒരു തരം വാശിയോട് ബിൻസി അത് പറഞ്ഞപ്പോൾ ഹിരണിനു അത് എങ്ങനെ എന്നൊരു ചോദ്യം മനസ്സിൽ ഉടലെടുത്തു.
അവളോട് തന്നെ ചോദിക്കണം.. ആരായിരുന്നു അവിടെ വന്നത് എന്ന് അവൾ തന്നെ പറയണം.. പറയിപ്പിക്കും…
ദേഷ്യത്തിൽ ചുവന്നു വിറച്ചു കൊണ്ട് ബിൻസി അത് പറഞ്ഞു.
ബിനിസിയുടെ അങ്ങനെ ഒരു ഭാവം ഹിരൺ ആദ്യമായി കാണുകയായിരുന്നു.
ഡ്രൈവർ സീറ്റിൽ നിന്നും പുറത്തിറങ്ങി ഡോർ വലിച്ചടച്ചു ഹിരണിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഭൂമിയെ ചവിട്ടി കുലുക്കി കൊണ്ടവൾ വീട്ടിലേക്കു നടന്നു..
കാണണം ഇപ്പോൾ തന്നെ.. എനിക്ക് എല്ലാം അറിയണം അവളുടെ വായിൽ നിന്ന് തന്നെ..
ആരോടെന്നില്ലാതെ ഉറക്കെ സംസാരിച്ചുകൊണ്ടവൾ ചവിട്ടി തുള്ളി നടന്നു.