നീ എന്നോട് പറഞ്ഞതെല്ലാം സത്യം തന്നെയല്ലേ..
മനസിലായില്ല…..
കുടിച്ചു ബോധം ഇല്ലാതെ നീ ഒന്നും ഓർക്കാത്തത് ആണോ….
ഇച്ചേയി കാര്യം എന്താണെങ്കിലും അത് തെളിച്ചു പറ. അല്ലാതെ എനിക്ക് ഒന്നും മനസിലാകുന്നില്ല……
ബിൻസി അതിനു മറുപടി ഒന്നും പറഞ്ഞില്ല പകരം അവൾ കയ്യിൽ എടുത്ത ആൻസിയുടെ ഫോണിൽ ഉള്ള വീഡിയോ പ്ലേ ചെയ്തു കാറിന്റെ ഡാഷിൽ വച്ചു തല താഴ്ത്തി ഇരുന്നു.
ഫോണിന്റെ ഡിസ്പ്ലേയിൽ ആ വീഡിയോ ഓടി തുടങ്ങി.
ഇലുമിനേഷൻ ലൈറ്റ് എന്ന് തോന്നിക്കും വിധം അലങ്കാരം ചെയ്തിട്ടുള്ള ഒരു മതിലിന്റെ കുറച്ചു ഭാഗം. പിന്നെ ഒരു റോഡും. രാത്രി കാഴ്ച ആയതിനാൽ കൂടുതൽ ഒന്നും വ്യക്തമല്ല. ഏതോ ഒരു സി സി ടിവി ദൃശ്യം ആണെന്ന് മനസിലായി ഹിരണിനു.
ഒന്നോ രണ്ടോ വാഹനങ്ങൾ അത് വഴി കടന്നു പോകുന്നത് കണ്ടു. പിന്നെ കാണുന്നത് ഒരു ബൈക്ക് വന്നു പതിയെ നിർത്തുന്നത്. സ്വന്തം ബൈക്ക് തിരിച്ചറിയാൻ അവനു അധികം സമയം ഒന്നും വേണ്ടി വന്നില്ല. ഹെൽമെറ്റ് ഊരുന്നതും ഒന്ന് പരുങ്ങി നിൽക്കുന്നതും പ്രാളപെട്ടു മതില് കടന്നു ഉള്ളിലെ ഇരുട്ടിലേക്കു ഓടി പോകുന്നതും അരണ്ട വെളിച്ചത്തിൽ കാണാൻ കഴിയുന്നുണ്ട്. ഹെൽമെറ്റ് ഊരുന്ന സമയം മാത്രം മുഖം വ്യക്തമാണ്.കുറച്ചു സമയത്തേയ്ക്ക് ഒന്നും തന്നെയില്ല. പിന്നെ കാണുന്നത് മുഖം മറച്ചു ഒരാൾ ബൈക്ക് വന്നു നിർത്തിയ വഴിയിലൂടെ ഓടി പോകുന്നത്. അല്പം കഴിഞ്ഞു ആരൊക്കെയോ ഓടി വരുന്നു
പിന്നീട് കാണുന്നത് അവരെല്ലാവരും കൂടി തന്നെ പിടിച്ചു വലിച്ചു കൊണ്ടുവരുന്നതും തല്ലുന്നതുവൊക്കെയാണ് .