പുള്ളി എന്റെ തോളിൽ തട്ടി തിരിഞ്ഞ് നടന്നു
പുള്ളിയെ നോക്കിയതും പപ്പ ഞങ്ങടെ സംസാരം കേട്ടോണ്ട് sitout ല്ല് നിക്കുന്നു…
പെട്ടെന്ന് പാർശു എറങ്ങി വന്നു
പാർശു : ശിവാ അച്ഛൻ വിളിക്കുന്നു ഫോണില്
ഞാൻ വേഗം കേറി അകത്തേക്ക് പോയി
പപ്പ ഒരുമാതിരി വൃത്തിക്കെട്ട നോട്ടം നോക്കി എന്നെ
.
.
Halo അച്ഛാ
അച്ഛൻ : ആഹ് എന്തായി
ഞാൻ : ഇവടെ കൊഴപ്പം ഒന്നും ഇല്ലാ
അച്ഛൻ : ഉം, അതേ അവടെ അവർക്ക് സങ്കടം ഒക്കെ ആയിരിക്കും ചെലപ്പോ നിനക്ക് പിടിക്കാത്ത രീതിക്ക് പലതും നടന്നു വരും കാര്യം ആക്കരുത്
ഞാൻ : ഇല്ലച്ഛാ, ഞാൻ ഒന്നും പറയില്ല
അച്ഛൻ : കഴിച്ചോ
ഞാൻ : ഇല്ലാ
അച്ഛൻ : കഴിക്ക് ഞാൻ പറ്റിയാ കാലത്ത് വരാ
ഞാൻ : വേണ്ട അതിന്റെ ആവശ്യം ഇല്ലാ
അച്ഛൻ : ഉം …
ഞാൻ : അമ്മ ഒക്കെ
അച്ഛൻ : അവര് വന്നില്ല ഞാനും രാജും മാത്രം വന്നു, കണ്ണൻ ഒരേ നിർബന്ധം പിന്നെ പവി ഒക്കെ പറഞ്ഞപ്പോ ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല
ഞാൻ : ഉം,
അച്ഛൻ : ശെരി
അച്ഛാ ഞാൻ പെട്ടെന്ന് കട്ടാക്കും മുന്നേ കേറി വിളിച്ചു
അച്ഛൻ : ഓ
ഞാൻ : അച്ഛൻ അവരോടൊന്നും ഇതൊന്നും പറഞ്ഞില്ലല്ലോ
അച്ഛൻ : ഇല്ലാ
ഞാൻ : ഇനി പറയല്ലേ
അച്ഛൻ : മനസ്സിലായി
ഞാൻ : വെറുതെ എന്തിനാ അവർക്ക് ഇഷ്ട്ടം ഇല്ലാത്തത് പറഞ്ഞ് മൂഡ് കളയുന്നത്
അച്ഛൻ : ശെരി ആയിക്കോട്ടെ
ഞാൻ : ആഹ്
ഞാൻ ഫോൺ കട്ടാക്കി തിരിഞ്ഞതും അവള് നിക്കുന്നു
നെഞ്ച് കലങ്ങിപ്പോയി ഒരു സെക്കന്റ്
പപ്പ ചൊവന്ന മൊഖത്തോടെ എന്നെ നോക്കി
കഴിക്കാൻ വാ
അവളെന്റെ നേരെ ഒരു ഭീഷണി പറഞ്ഞ പോലെ തോന്നി
ഞാൻ : എനിക്ക് വേണ്ടാ…