അച്ഛൻ : അതേ സംഭവം സങ്കടം കാണും പക്ഷെ നമ്മള് ഇപ്പൊ ക്ഷമിക്കുന്നതാ ബുദ്ധി അയാൾക്ക് കൊറച്ച് സമയം കൊടുക്കാ…
ചെറി : അതേ പിള്ളേർ അല്ലേ കൊറച്ച് ശ്വാസം എടുക്കട്ടെ അവര് എന്തിന് രാമേട്ടന്റെ മോൻ എടക്ക് ഇങ്ങനെ പോവും…. അവൻ okey ആവുമ്പോ തിരിച്ച് വരും…
😣
ചെറി അങ്ങനെ പറഞ്ഞപ്പോ എനിക്ക് നല്ലപോലേ അത് കൊണ്ടു
പാവം, അവൻ ശുദ്ധവായു എടുക്കാൻ അല്ല പോയത് എന്റെ അളിയൻ അടക്കം ഒള്ള പട്ടികൾടെ കടി കിട്ടി ഓടിയതാ 🥹
ആന്റി : എനിക്ക് അതൊന്നും അറിയണ്ട എനിക്ക് അവനെ കാണണം
അങ്കിൾ : ഏയ് നീ വന്നെ ഇങ്ങോട്ട് വർഷാ… ചുമ്മാ
പുള്ളി ആന്റിയേ പിടിച്ച് കൊണ്ടോയി…
ഞാൻ മെല്ലെ വെളിയില് പോയി കൈ കെട്ടി നിന്നു
എന്റെ മനസ്സിൽ ഓടിയ ചോദ്യം ഹരി അടുത്ത പണി ആയിട്ട് വരുമ്പോ ഇന്ദ്രനെ തട്ടാതെ അവനെ എങ്ങനെ ഒതുക്കാ എന്നതാ കാലത്ത് ഈ സംഭവം അറിഞ്ഞ സമയം തൊട്ട് മനസ്സിൽ ഇതേ ചിന്ത തന്നാ…
കത്തെഴുതി വച്ചിട്ട് പോവാൻ അവൻ നല്ലവൻ അല്ല ഇത് വേറെ എന്തോ വല്യ കളി ആണ്… ഒറപ്പ്…
പെട്ടെന്ന് നിന്റെ കസിൻ സൂസി എന്നൊരു ഡയലോഗ് സുന്ദരൻ കാലത്ത് പറഞ്ഞു അത് എന്താ
അവസാനം അന്ന് പരമു മാമ പറഞ്ഞ ആ രഹസ്യം ഞാൻ recollect ചെയ്തപ്പോ കാര്യം കിട്ടി…
ഇനി അവൾടെ ഫ്ലാറ്റി കാണോ അവൻ
ഞാൻ വണ്ടി എടുത്ത് എറങ്ങി അവൾടെ വീടിന്റെ തൊട്ട് തന്നെ ആണ് അതോണ്ട് പെട്ടെന്ന് എത്തി
കോളിങ് ബെൽ അടിച്ചതും മറ്റവൻ വന്ന് തൊറക്കും വിചാരിച്ച എനിക്ക് തെറ്റി തൊറന്നത് അവൾടെ അപ്പൻ
തന്ത : yes
ഞാൻ : 🙄
തന്ത : താൻ ആ നമ്മടെ rockstar ന്റെ ഫ്രണ്ട് if iam not wrong travels നടത്തണ ശങ്കർന്റെ മോൻ