ഞാൻ : ശെരിയാ ഒന്നും പറയാൻ പറ്റീല്ല വായ തൊറക്കാൻ പറ്റീല്ല എന്തോണ്ടാ എല്ലാം നീ ആയിട്ട് ഒണ്ടാക്കി വച്ചതല്ലേ, അല്ലേന്ന് എത്ര വട്ടം ആരൊക്കെ പറഞ്ഞു കേട്ടോ നീ ഇല്ലല്ലോ… നീ പറഞ്ഞല്ലോ സൂര്യടെ ഭാര്യ അടക്കം നിന്നെ എടുത്ത് ഊക്കിന്ന് ഞാൻ ഒന്നും പറഞ്ഞില്ലെന്ന് എന്താ അവള് പറഞ്ഞത് തെറ്റ് വല്ലതും ഇണ്ടോ
പപ്പ : 😞
ഞാൻ : ഒരു കാര്യം നീ അറിയാത്തത് ആരെങ്കിലും പറഞ്ഞോ അങ്ങനെ പറഞ്ഞിരുന്നേ ഞാൻ ചോദിച്ചേനേ ആരോ ആയിക്കോട്ടെ even if ഇന്ദ്രൻ ആണേലും ഞാൻ ചോദിച്ചേനേ പക്ഷെ നീയോ എന്നെ എന്റെ അച്ഛനെ അമ്മേ ഒക്കെ നാണം കെടുത്തി സ്വന്തം അനിയന്റെ മുന്നില് തല കുനിക്കാൻ എട ആക്കില്ലെ… മാഡം ഒന്ന് താഴെ പോയി നോക്ക് അമ്മയിൽ തൊടങ്ങി, ചെറിയമ്മ, പവി അടക്കം എല്ലാരും എങ്ങനെ എങ്കിലും ഈ ദിവസം തീർന്ന് കിട്ടിയാ മതി എന്ന് പറഞ്ഞ് ഇരിക്കാ അറിയോ, ഒരുവാക്ക് നിന്നോട് അവര് കുത്തി പറഞ്ഞോ ഇത്ര നേരം വരെ ഇല്ലല്ലോ, എന്തിന് ഞാൻ നിന്നോട് ചാടാൻ വന്നതല്ലാതെ പൊറത്ത് നിന്നെ കുറ്റം പറയെ നാണം കെടുത്തെ എന്തേലും ഇത് വരെ… അതാണ് നിനക്ക് ഞാനും എന്റെ വീട്ട്കാരും തരുന്ന വെല അതോണ്ട് നീ എന്നെ നിനക്ക് വേണ്ടി ചെയ്ത കാര്യങ്ങൾടെ കണക്ക് പറഞ്ഞ് തൂക്കിക്കൊല്ലാൻ നോക്കല്ലേ പപ്പാ….
പപ്പ കണ്ണ് തൊടച്ച് തറ നോക്കി ഇരുന്നു…
ഞാൻ : ആഹ് വേറെ ഒരു കാര്യം കൂടെ പറയാ… ഇന്ദ്രൻ തിരിച്ച് വന്നു ഇനി കിച്ചുന്റെ അല്ല ഹരിടെ നെഴല് അവന്റെ മേലെ വീണാ, വീഴില്ല അതിനുള്ള മൂപ്പ് അവന് കാണില്ല ഞാൻ അവസാനം ആയി പറയാ വാല് പിടിച്ച് വന്നാ 😡 ആഹ്…