ഹലോ ചേട്ടാ ഞാൻ അപ്പുറത്തെ വീട്ടിലെയാ….. അമ്മ പറഞ്ഞു ഇവിടെ പുതിയ താമസക്കാര് വന്നെന്ന്….. ഒന്നു പരിചയപ്പെടുകയും ചെയ്യാം കൂട്ടത്തിൽ നിങ്ങൾക്കെന്തെങ്കിലും സഹായോം ചെയ്യാം …..
അവൻ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ഒരാൾ ചിരിച്ചു കൊണ്ട് അവന് ഷെയ്ക്കാൻ്റു നൽകി.
ഹലോ…. ഞാൻ സുനിൽ …..ഇതെൻ്റെ ചേട്ടൻ….. ഞാനൊരു സർക്കാർ ഉദ്യോഗസ്ഥനാ…ഇവിടുത്തെ പഞ്ചായത്തിലോട്ട് എനിക്ക് ട്രാൻസ്ഫർ കിട്ടി. അങ്ങനെ വന്നതാ… ഭാര്യേം രണ്ടു പെൺ മക്കളും ഉണ്ട്…. അവര് അകത്ത് അടുക്കിപ്പെറുക്കുവാ…..
അയാൾ ചിരിച്ചുകൊണ്ട് അവനോടു പറഞ്ഞു.
ഞാൻ മനു. MSc കംപ്ലീറ്റു ചെയ്തു. ജോലിക്കു വേണ്ടി ശ്രമിക്കുവാ….
on Nice….. ഇത് എൻ്റെ ചേട്ടൻ അനിൽ . ഇത് പുള്ളീടെ വണ്ടിയാ…. ഞങ്ങൾ സാധനങ്ങളുമായ് വെളുപ്പിനെ പുറപ്പെട്ടതാ. ലോഡിങ്ങ്കാരേ നോക്കീട്ട് കിട്ടാനും ഇല്ല….
അയാൾ വിനയത്തോടെ പറഞ്ഞു.
ഓ… അതിനെന്താ ചേട്ടാ.. ഇത് നമ്മൾക്ക് തീർക്കാവുന്ന കേസെല്ലാ ഉള്ളു. ചേട്ടനാ അലമാര ഇങ്ങു പിടിച്ചേ……
അത്യാവിശം വലിപ്പമുള്ള ഒരു അലമാര ചൂണ്ടി കുട്ടൻ പറഞ്ഞു.
അയ്യോ അത് ഒറ്റക്കെടുക്കാൻ ആവുമോ?….. ഞാനൂടെ പിടിക്കാം ……
വേണ്ട ചേട്ടാ…. നിങ്ങള് ബാക്കി സാധനങ്ങളെല്ലാം ഇറക്കാൻ നോക്ക്…… ഒന്നു പിടിച്ചു തന്നാൽ മതി.
അവര് രണ്ടുപേരും പറയുന്നത് കേൾക്കാൻ കൂട്ടാക്കാതെ അവൻ ആ അലമാര ചുമ്മി അകത്തേക്കു നടന്നു.
മൈര് ഷോ കാണിക്കാൻ എടുക്കുവേം ചെയ്തു….. പുല്ല് എന്തൊരു വെയിറ്റാ……
അകത്തേക്കു നടക്കും വഴി അവൻ പുലമ്പി.ഹാളിൽ എത്തി അലമാര താഴെ ഇറക്കാൻ നിന്നതും ഒരു കിളിനാദം കേട്ടു.