അപരിചിതർ
Aparichithar | Author : Ajitha
ആകാംഷയിൽ അപരിചിതം
നിള നല്ല സാമ്പത്തികം ഉള്ള കുടുംബത്തിലെ പെൺകുട്ടിയാണ്. അവളുടെ കുടുംബം മുംബയിൽ ആണ് താമസിക്കുന്നത്, അമ്മ സെൻട്രൽ ഗവണ്മെന്റിന്റെ ജോലിക്കാരിയും അച്ഛൻ ആർമിയിലെ ആണ് അതുകൊണ്ടുതന്നെ അവൾക്ക് എല്ലാ കാര്യത്തിനും ഭയങ്കര നിയന്ത്രണം ഉണ്ടായിരുന്നു.
പഠിക്കുന്ന സ്ഥലത്തു ചെന്നാലും വീട്ടിൽ വന്നാലും അവൾക്ക് ഒന്നിനും തന്റെതായ ഒരു സ്വാതന്ദ്രം ഇല്ലായിരുന്നത് കൊണ്ടു തന്നെ അവൾക്ക് ഓരോ കാര്യങ്ങൾ കാണുമ്പോളും ആകാംഷ ഉണ്ടായിരുന്നു. അതുകൊണ്ടൊക്കെ തന്നെ അവൾക്ക് നല്ലൊരു best ഫ്രണ്ട് ഇല്ലായിരുന്നു. അവൾക്ക് 23 വയസ്സായപ്പോഴേക്കും അവൾക്കൊരു ജോലി ശെരിയായി. പക്ഷെ അത് കേരളത്തിൽ ആയോണ്ട് തന്നെ അവളെ അവളുടെ അമ്മ വിട്ടില്ല.
അവൾ അവളുടെ അച്ഛനോട് കാര്യം പറഞ്ഞു അയാൾ ഒരുവിധമൊക്കെ സമ്മതിച്ചു. അവസാനം അവളുടെ അമ്മയുടെ നാട്ടിലെ വീട്ടിൽ നിൽക്കാൻ അനുവാദം നൽകി. അവളിടെ അമ്മയുടെ വീട്ടിൽ അമ്മുമ്മ മാത്രമേ ഒള്ളൂ.
അങ്ങനെ അവൾ അമ്മുമ്മയുടെ വീട്ടിലേക്ക് എത്തി. അവളെ കണ്ടതും അമ്മുമ്മ നിറ കണ്ണുകളോടെ അവളെ വാരി പുണർത്തു.
” മോളെ നീയെങ്കിലും വന്നല്ലോ, സന്തോഷമായി ”
” എനിക്ക് ഇവിടെ ഒരു ജോലി ശെരിയായി അതുകൊണ്ട് ഇനി ഞാൻ ഇവിടെ തന്നെ ആയിരിക്കും മുത്തശ്ശി ”
” നല്ല കാര്യം, മോള് എന്ധെലും കഴിച്ചോ, ”
” ഇല്ല ”
” എന്നാൽ വാ ”
മുത്തശ്ശി അവൾക്കു ചോറ് വിളമ്പി കൊടുത്തു, അവൾ അത് ആക്രാന്ധത്തോടെ വാരി തിന്നുന്നത് കണ്ടപ്പോൾ
” എന്താടി, നീ അവിടെ ഭക്ഷണം ഒന്നും കഴിക്കില്ലാതിരുന്നോ ”
” എന്നെ കണ്ടാൽ ആഹാരം കഴിക്കാത്ത ആളാണെന്ന് തോന്നുന്നുണ്ടോ, നല്ല ചോറും കറികളും കറികളും കഴിക്കണേൽ ഓണം ആവണം, അവിടെ എങ്ങനെ ഒന്നും ഉണ്ടാക്കില്ല,”
” മോള് വയറു നിറച്ചു കഴിച്ചോ ”
അവൾ തിന്നു കഴിയുന്നതിനു മുൻപ് തന്നെ മുത്തശ്ശി വീണ്ടും പത്രത്തിലേക്ക് ചോറു ഇട്ട് കൊടുത്തു. അവൾ ആഹാരമൊക്കെ കഴിച്ചിട്ട് ഒന്നുറങ്ങി. പിറ്റേന്ന് രാവിലെ തന്നെ അവൾ ഓഫീസിലേക്ക് ജോയിൻ ചെയ്യാൻ വേണ്ടി പോയി. ഓട്ടോയിലാണ് അവൾ പോയത്. അങ്ങനെ അവളുടെ ഓഫീസ് കണ്ടെത്തി. ജോയിൻ ചെയ്തു. അവിടുത്തെ മാനേജർ അവളോട് ചോദിച്ചു
” നിങ്ങളെ പോലൊരാൾക്ക് മുംബൈ അല്ലായിരുന്നോ നല്ലത് ”
” ആണ് സർ, എന്നാലും എനിക്ക് നാട്ടിൽ നിൽക്കുന്നതാണ് ഇഷ്ടം, ”
” ok. “