അങ്ങനെ പാപ്പു സ്കൂൾ ജീവിതം കഴിഞ്ഞ് കോളേജിലെത്തി, വീട്ടിൽ നിന്നും പത്ത് കിലോമിറ്റർ ദൂരെയാ കോളേജ്
ഒരു ബസു കയറിയാൽ കോളേജിലെത്തും,
പിന്നെ കാമ്പസിനകത്ത് കൂടി കുറച്ച് നടന്നാൽ മാത്രമാണ് ക്ലാസ് റൂമിലെത്തുന്നത് ,
എല്ലാ ദിവസവും രാത്രി കിടക്കുമ്പോൾ അമ്മ പാപ്പുവിനോട് കോളേജിലെ വിശേഷങ്ങളൊക്കെ ചോദിച്ച് മനസിലാക്കും ,
ഇപ്പോ പാപ്പു പഴയതുപോലെ ഒന്നും അല്ല ചെറിയ മാറ്റമൊക്കെ ഉണ്ട്,
ഒന്നോ രണ്ടോ കൂട്ടുകാരെയൊക്കെ കിട്ടി അവന് ,
അതിൽ ഒരു കൂട്ടുകാരൻ അവരുടെ സീനിയർ സ്റ്റുഡൻ്റാണ്, കോളേജിൽ ചെന്ന ദിവസം റാഗിംഗിൽ നിന്നും രക്ഷിച്ചത് ആ കൂട്ടുകാരനായിരുന്നു ,
അവൻ്റെ പേര് മാഹി എന്നായിരുന്നു,
അമ്മ : മഹിയാണോ പാപ്പുവിന് കോളേജിലുള്ള ബസ്റ്റ് ഫ്രണ്ട് ?
പാപ്പു : അതേ അമ്മേ….. , ഫ്രീ ടൈം എല്ലാം ഞങ്ങൾ ഒന്നിച്ചാ നടക്കുന്നത്, പിന്നെ കോളേജ് വിട്ടാൽ എന്നെ ബസ്റ്റോപ്പ് വരെ മാഹീ ടെ ബൈക്കിലാ വരുന്നത് ,
അമ്മ : അപ്പോ മാഹിയ്ക്ക് ബൈക്കുമുണ്ടോ ?
പാപ്പു : പിന്നല്ലാതെ രണ്ട് ലക്ഷം രൂപയുടെ ബൈക്കാ……
അമ്മ : അപ്പോ അവൻ്റെ അച്ഛനും അമ്മയുമെല്ലാം വലിയ പണക്കാരായിരിക്കുമെല്ലേ ?
പാപ്പു : അച്ഛനുമമ്മയുമൊക്കെ Uk യി ലാ, അവനിവിടെ അവൻ്റെ കുഞ്ഞമ്മയുടെ വീട്ടിലാനിൽക്കുന്നത്
അമ്മ : അത്ര വല്യ പണക്കാരുമായിട്ടൊന്നും നമുക്ക് കൂട്ട വേണ്ടാ പാപ്പൂ ….
പാപ്പു : അവനെന്നെ വല്യ ഇഷ്ടമാ….., ഞങ്ങൾ ഇപ്പോ ചങ്ക് ഫ്രണ്ട്സാ ,