⇣❥❥❥════⇣❤️⇣════❥❥❥
❤️ പ്രിയമാനസം ❤️
Priyamanasam | Author : Nila mizhi
⇣❥❥❥════⇣❤️⇣════❥❥❥
നിലാമിഴി എഴുതുന്നു….🖋️
പ്രിയമാനസം….🖊️
🦋ദളം : ഒന്ന്… 🦋
============================
സമയം കാലത്ത് പത്തു മണി കഴിഞ്ഞിരുന്നു….
അടുക്കള പണികൾ എല്ലാം ഒതുക്കി… കുളിച്ചു വേഷം മാറി ഒരു കോട്ടൺ നൈറ്റിയും ഇട്ട് രേണുക നേരെ ഉമ്മറത്തേക്ക്……
അതെ… മനസ്സിൽ എന്തോ വല്ലാത്ത ഒരു അസ്വസ്ഥത…
നാളെ ഇളയ മകൻ ഹോസ്റ്റലിലേക്ക് പോകുകയാണ്…
ഏറെ പ്രയാസപ്പെട്ടെങ്കിലും അവന് നല്ല ഒരു കോളേജിൽ തന്നെ അഡ്മിഷൻ കിട്ടിയതിന്റെ സന്തോഷവും അവരുടെ മനസ്സിൽ ഉണ്ട്…
എന്നാലും പെട്ടെന്ന് അവനെ പിരിഞ്ഞിരിക്കേണ്ടത് ആലോചിക്കുമ്പോൾ അവരുടെ മുഖത്ത് വല്ലാത്ത സങ്കടം തിങ്ങി നിന്നിരുന്നു…
” എന്റെ രേണു …നീ ഇങ്ങനെ സങ്കടപ്പെട്ടിരിക്കാതെ അവന് കഴിക്കാൻ എന്തേലും ഉണ്ടാക്കി വെക്കു… അവൻ ഇപ്പോ ഇങ്ങെത്തും… ”
ഉമ്മറത്തു പത്രം മറിച്ചു കൊണ്ടിരിക്കുന്ന ബാലചന്ദ്രൻ ഭാര്യയെ നോക്കി അല്പം ഗൗരവത്തിൽ പറഞ്ഞു…
” അഹ്.. നിങ്ങൾ ഒന്ന് മിണ്ടാതിരിക്ക് മനുഷ്യ…. അവനുള്ളത് ഒക്കെ ഞാൻ ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട്…”
അല്പം പുച്ഛ ഭാവത്തിൽ അവർ ഭർത്താവിനെ ഒന്ന് തറപ്പിച്ചു നോക്കി….
അതെ…
ബാലചന്ദ്രൻ….
ഒരു പഴയ പട്ടാളക്കാരൻ ആയിരുന്നു അയാൾ…
ഇപ്പോൾ റിട്ടയർഡ് ആയെങ്കിലും നാട്ടിലും വീട്ടിലും സൽപ്പേരിന് ഒരു കളങ്കവും ഇല്ലാത്ത ഒരു സാധാരണക്കാരൻ…