ആ നോട്ടം കണ്ട് ബാക്കി എന്നാ പോലെ റാം പറഞ്ഞു
“ഏയ് ജസ്റ്റ് മണാലി….കസോൾ…പിന്നെ വരുന്ന വഴി…. “
അത് പറഞ്ഞു അവൻ ആ ബാഗിൽ നിന്ന് ഒരു കുപ്പി മെല്ലെ പൊക്കി കാണിച്ചു ചിരിച്ചു
“ഹാ ഇത് ഞാൻ പ്രതീക്ഷിച്ചതാണ്…എന്നാലും മോൻ വീട്ടിൽ കൊണ്ട് പോയി വച്ചോ ഞാൻ അങ്ങോട്ട് രാത്രി വന്നോളാം…ഇവിടെ വച്ചല്ലേ…എന്റെ കൊലപാതകം നടക്കും “
അത് കേട്ട് ആദി ഒന്ന് ചിരിച്ചു റൂം ഡോർ നു നേരെ നോക്കി.. ശേഷം അവനേം…
“അയ്യടാ…എല്ലാം എന്തായാലും എന്റെ വീട്ടിൽ തന്നെ കാണും…അപ്പൊ രാത്രി അങ്ങ് വന്ന മതി…”
“അല്ല പിന്നെ എന്തിനാ നീ ഇങ്ങോട്ട് വന്നേ…അങ്ങ് നേരെ പോയാൽ പോരെ…”
അതിനു ആദി ഒന്ന് ചിരിച്ചു
“എന്റെ വണ്ടി എടുക്കണ്ടേ എനിക്ക്.. അവനെ വിട്ട് ഞാൻ പോകുമോ…നീ കീ
എടുക്ക്…. എന്നിട്ട് വേഗം പോകണം “
“എവിടേം പോണില്ല…”
പെട്ടെന്ന് ആ സൗണ്ട് കേട്ടതും അവർ രണ്ട് പേരും ആ സൗണ്ട് വന്ന ഭാഗത്തേക്ക് നോക്കി…അനു…അനുരാധ…
“ആഹ് ഇതാരാ…ഇത്ര നേരത്തെ ഒക്കെ എഴുന്നേൽക്കുവോ.. “
ആദി അത് പറഞ്ഞതും അനു ചവിട്ടി തുള്ളി അവനു നേരെ വന്നു അവന്റെ സൈഡിൽ ആയി കയറി ഇരുന്നു
“ആഹ് എഴുന്നേൽക്കും…എവടെ പോയി കിടക്കുവായിരുന്നു…ഇവനോട് ചോദിച്ച പറയുവേം ഇല്ല…”
അത് കേട്ട് റാം അവരെ നോക്കി
“ഇവനോ.. ഞാൻ നിന്റെ ഭർത്താവ് ആണ് കുരിപ്പേ..”
“എന്ത് ഭർത്താവ് ആയാലും ഞാൻ ഇങ്ങനെ തന്നെ പറയും…”
അവർ തമ്മിൽ ഉള്ള അടി കേട്ട് ആദി ചിരിച്ചു…